വാകേരി കൂടല്ലൂരിൽ കർഷകനെ കൊന്ന നരഭോജികടുവയെ തൃശൂരിൽ എത്തിച്ചു. അതീവസുരക്ഷയോടെ എത്തിച്ച കടുവയെ സുവോളജിക്കൽ പാർക്കിലേക്കാണ് മാറ്റിയത്. മെഡിക്കൽ പരിശോധനകൾക്കുശേഷമാണ് കടുവയെ മാറ്റിയത്. അഞ്ച് കടുവകൾക്ക് സ്വസ്ഥമായി താമസിക്കുന്നതിനുള്ള സൗകര്യമാണ് സംരക്ഷണകേന്ദ്രത്തിലുള്ളത്.
വയനാട് ജില്ലയിലെ നാലാംമൈൽ പച്ചാടിയിലെ വന്യമൃഗസംരക്ഷണകേന്ദ്രത്തിൽ ഒരു കടുവയെ കൂടി പരിചരിക്കാൻ ഇടമില്ലാത്തതിനാലാണ് തൃശ്ശൂരിലേക്ക് മാറ്റിയത്. ഏഴുകടുവകളെയാണ് ഇപ്പോൾ ഇവിടെ പാർപ്പിച്ചിരിക്കുന്നത്. 2022 മുതൽ ജില്ലയിലെ വിവിധ ജനവാസമേഖലകളിലിറങ്ങി പ്രയാസം സൃഷ്ടിച്ച കടുവകളാണ് സംരക്ഷണകേന്ദ്രത്തിലുള്ളവയെല്ലാം. പുതുശ്ശേരിയിൽ തോമസിനെ കൊന്ന കടുവയും ഇക്കൂട്ടത്തിലുണ്ട്.
പ്രായമായവയും മനുഷ്യവന്യജീവി സംഘർഷത്തിലോ അല്ലെങ്കിൽ വനത്തിൽ നിന്നുതന്നെ ഗുരുതരമായ പരിക്കേറ്റോ പുറന്തള്ളപ്പെട്ടവയാണ് ഈ കടുവകളെല്ലാം. അതിനാൽതന്നെ ഇരതേടുന്നതിനായി വീണ്ടും ജനവാസമേഖലകളിലെത്താനുള്ള സാഹചര്യം പരിശോധിച്ചാണ് ഇവയെ സംരക്ഷണകേന്ദ്രങ്ങളിൽ താമസിപ്പിച്ചിരിക്കുന്നത്. അഞ്ചുസെല്ലുകളിലും തീവ്രപരിചരണം ആവശ്യമായ കടുവകളെ ചികിത്സിക്കുന്നതിനുള്ള രണ്ട് സ്ക്യൂസ് കേജുകളിലും ഇപ്പോൾ കടുവകളെ പാർപ്പിച്ചിരിക്കുകയാണ്. സ്ക്യൂസ് കേജുകളും നിറഞ്ഞിരിക്കുന്നതിനാൽ ഇപ്പോൾ പിടികൂടിയ കടുവയെ പരിചരിക്കുന്നതിനും പ്രത്യേകം സംവിധാനം ഒരുക്കേണ്ടിവരും.
കടുവകൾക്ക് വനസമാന വാസസൗകര്യമൊരുക്കിയിട്ടുള്ള നാലു പെഡോക്കുകളും കേന്ദ്രത്തിലുണ്ട്. ശരാശരി 25 മീറ്റർ നീളത്തിലും വീതിയിലുമായി 20 അടിയിലധികം ഉയരത്തിൽ കമ്പിവല സ്ഥാപിച്ച പുൽമേടുകളാണ് പെഡോക്കുകൾ. സെല്ലുകളിൽ കഴിയുന്ന കടുവകളെ മാറിമാറി പെഡോക്കുകളിലേക്ക് മാറ്റുകയാണ് പതിവ്. ജനവാസമേഖലകളിൽ കടുവകളുടെ സാന്നിധ്യം സ്ഥിരമായതോടെ കൂടുതൽ സെല്ലുകൾ സംരക്ഷണകേന്ദ്രത്തിൽ ഒരുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. കൂടുതൽ കടുവകളെ എത്തിക്കുന്നതിനൊപ്പം അവയുടെ പരിചരണത്തിനാവശ്യമായ തുകയും ലഭ്യമാകേണ്ടതുണ്ട്.
ഓരോ കടുവയ്ക്കും രണ്ടുദിവസം കൂടുമ്പോൾ പത്തുകിലോ വീതം ഇറച്ചി ആവശ്യമാണ്. ഒരുമാസം ഒരു കടുവയ്ക്ക് ഏതാണ്ട് 60,000 രൂപയുടെ ചെലവുണ്ട്. പുതിയ കൂടുകളും കടുവകളും എത്തിയാൽ വലിയ തുക ചെലവാക്കേണ്ടി വരും. ഇതിനെല്ലാം പരിഹാരമായി സംരക്ഷണകേന്ദ്രത്തിൽ സഫാരി പാർക്ക് സ്ഥാപിച്ച് സഞ്ചാരികളെ പ്രവേശിപ്പിക്കണമെന്നും ആവശ്യമുയരുന്നു.
വയലില്‍ പുല്ലരിയാന്‍ പോയ ക്ഷീര കര്‍ഷകനായ പ്രജീഷിനെ കടുവ കടിച്ചുകൊല്ലുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 13വയസുള്ള വയസന്‍ കടുവയാണിതെന്ന് തിരിച്ചറിയുകയായിരുന്നു.WWL45 എന്ന കടുവയാണ് സ്ഥലത്തെത്തിയതന്നും സ്ഥിരീകരിച്ചിരുന്നു.
കടുവയെ വെടിവെച്ചു കൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. കടുവയെ ജീവനോടെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് വനംവകുപ്പിന്റെ വാഹനം തടഞ്ഞും നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. കടുവയെ മയക്കുവെടിവെക്കാനോ കൂട്ടിലാക്കാനോ കഴിഞ്ഞില്ലെങ്കില്‍ മാത്രം വെടിവെച്ചു കൊല്ലാനായിരുന്നു ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉത്തരവ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം