മലപ്പുറം: ചങ്ങരംകുളത്ത് വയോധികനെ കിണറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വളയംകുളം വട്ടപ്പറമ്പിൽ വീട്ടിൽ നാരായണൻ (70)ആണ് മരിച്ചത്.
കിണറ്റിൽ വെള്ളം കോരുന്ന കയറിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈത്തണ്ട മുറിച്ച ശേഷം തൂങ്ങി മരിച്ചു എന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെതുടര്‍ന്ന് ചങ്ങരംകുളം പൊലീസ് എത്തി. തുടര്‍ന്ന് മൃതദേഹം കിണറ്റിൽ നിന്നും എടുത്ത് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെ നടത്തിയാലെ മറ്റു യഥാര്‍ഥ കാരണം ഉള്‍പ്പെടെ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു