ന്യൂഡൽഹി: ബംഗാളില്‍ തൃണമൂലും ഇടതും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യം സാധ്യമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങളില്‍ ഉടന്‍ തീരുമാനത്തിലെത്തുമെന്നും ഇന്ത്യ സഖ്യം യോഗത്തിനായി ഡല്‍ഹിയിലെത്തിയ മമത പറഞ്ഞു.
ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുപ്പിന് ശേഷം കൂട്ടായി തീരുമാനിക്കും. മുന്നണിയുടെ തിരഞ്ഞെടുപ്പ് ഒരുക്കം മന്ദഗതിയിലെന്ന ആരോപണം മമത തള്ളി. ഇൻഡ്യ മുന്നണി യോഗത്തിനായാണ് മമത ഡൽഹിയിലെത്തിയത്. നാളെയാണ് ഇൻഡ്യ മുന്നണി യോഗം ചേരുന്നത്.
ഇൻഡ്യ മുന്നണി യോഗത്തിനായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അടക്കമുള്ള നേതാക്കളും ഡൽഹിയിലെത്തിയിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി മമത ഇന്ന് രാത്രി ചർച്ച നടത്തും. മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ട കോൺഗ്രസിനെതിരെ പ്രതിപക്ഷ പാർട്ടികൾ വിമർശനമുന്നയിക്കുമെന്നാണ് സൂചന.
പ്രധാനമന്ത്രി സ്ഥാനാർഥി ആരാകണമെന്നത് സംബന്ധിച്ച ചർച്ചകൾ നാളെ ഇൻഡ്യ മുന്നണി യോഗത്തിലുണ്ടാവും. മമത ബാനർജിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് ആവശ്യപ്പെട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു