ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി കേന്ദ്രം. കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്കി.
രോഗം സ്ഥിരീകരിക്കുന്ന സാമ്ബിളുകള്‍ ജനിതക ശ്രേണീ പരിശോധനയ്ക്ക് അയക്കണം, , ഉത്സവകാലം മുന്നില്‍ കണ്ട് രോഗം പടരാനുള്ള സാധ്യത ഒഴിവാക്കണം എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. നിലവില്‍ രാജ്യത്തിലെ 89.38 ശതമാനം കൊവിഡ് കേസുകളും കേരളത്തിലാണ്.
കേന്ദ്രം പുതുക്കിയ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കി. രോഗ ലക്ഷണങ്ങള്‍ ജില്ലാ തലത്തില്‍ കൂടുന്നത് നിരീക്ഷിക്കണം, ആര്‍ടി പിസിആര്‍ – ആന്റിജൻ പരിശോധനകള്‍ കൂടുതല്‍ നടത്തണം, രോഗം സ്ഥിരീകരിക്കുന്ന സാമ്ബിളുകള്‍ Indian SARS COV-2 Genomics Consortium (INSACOG) ലബോറട്ടറികളില്‍ ജനിതക ശ്രേണീ പരിശോധന നടത്തണം, ആശുപത്രികളിലെ സാഹചര്യം വിലയിരുത്തണം, ബോധവല്‍ക്കരണം ശക്തമാക്കണം എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം ജെ എൻ വണ്‍ കേരളത്തിന് ആശങ്കയായി തുടരുകയാണ്.പുതിയ 111 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു