കൊച്ചി: ഉയര്‍ന്ന ആഭ്യന്തര പലിശ നിരക്ക്, കയറ്റുമതിയിലെ കുറവ് എന്നിവയുണ്ടായാല്‍ പോലും ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ക്രിയാത്മകമായി തുടരുമെന്ന് ആക്‌സിസ് ബാങ്കിന്റെ 2024-ലേക്കുള്ള സാമ്പത്തിക-വിപണി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അമേരിക്ക മാത്രം മുന്നിലുള്ള വിധത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിക്കുന്ന വിധത്തില്‍ 70/20 അടിസ്ഥാന പോയിന്റുകളുടെ ഉയര്‍ച്ച കൂടിയാവും ഉണ്ടാകുക. റിയല്‍ എസ്‌റ്റേറ്റ്, കോര്‍പറേറ്റ് മൂലധനം എന്നിവയിലെ ചാക്രികമായ തിരിച്ചു വരവ്, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ അടക്കമുള്ള ഘടനാപരമായ സ്വാധീനങ്ങള്‍ എന്നിവ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നും ആക്‌സിസ് ബാങ്ക് കണക്കു കൂട്ടുന്നു.