ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. വ്യാപനശേഷി കൂടുതലുള്ള ജെ.എൻ.-1 ഉപവകഭേദം കേരളത്തിൽ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിക്കാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചത്. ഇതിനിടയിൽ കോവിഡ് ബാധിച്ച് രണ്ടുമരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ വീണ്ടും ആശങ്ക തുടരുകയാണ്.
BA.2.86 അഥവാ ‘പിരോള’ എന്ന വകഭേദത്തിന്റെ പിൻമുറക്കാരനാണ് ഇപ്പോൾ സ്ഥിരീകരിച്ച ജെ.എൻ.1. മുൻ വകഭേദങ്ങളേക്കാൾ വ്യാപനശേഷി കൂടുതലായിരിക്കും ഇതിനെന്നാണ് ഗവേഷകർ പറയുന്നത്. ഡിസംബർ എട്ടിന് തിരുവനന്തപുരത്തെ കാരകുളത്തുനിന്ന് ശേഖരിച്ച സാമ്പിളിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഈ വർഷം സെപ്തംബറിൽ അമേരിക്കയിലാണ് ജെ.എൻ.വൺ വകഭേദം ആദ്യമായി കണ്ടെത്തുന്നത്. തുടർന്ന് ചൈനയിലും ഈ വകഭേദം പലരിലും സ്ഥിരീകരിക്കുകയുണ്ടായി. നിലവിൽ അമേരിക്ക, യു.കെ, ഐസ്ലൻഡ്, സ്പെയിൻ, പോർച്ചുഗൽ, നെതർലന്റ്സ് തുടങ്ങിയ രാജ്യങ്ങളിലാണ് ജെ.എൻ.1 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുൾപ്പെടെ മുപ്പത്തിയെട്ട് രാജ്യങ്ങളിൽ ഈ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.
പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയാണ് ഈ രോഗികളിലെ പ്രധാനലക്ഷണങ്ങൾ. കൂടാതെ ഭൂരിഭാഗം രോഗികളിലും നേരിയ തോതിലുള്ള ശ്വസനേന്ദ്രിയ അണുബാധാ പ്രശ്നങ്ങളും കണ്ടുവരാറുണ്ട്. മറ്റു വൈറൽ അണുബാധകൾക്ക് സമാനമായതു തന്നെയാണ് ഈ വകഭേദവും എന്നതാണ് ശ്രദ്ധിക്കപ്പെടാതെ പോകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്.
ജെ.എൻ.1 വകഭേദത്തിന് മനുഷ്യരുടെ പ്രതിരോധശേഷിയെ മറികടക്കാനുള്ള പ്രാപ്തിയുണ്ടെന്നാണ് സി.ഡി.സി അഥവാ Centers for Disease Control and Prevention വ്യക്തമാക്കിയത്. മഞ്ഞുകാലങ്ങളിൽ ശ്വാസകോശസംബന്ധമായ രോഗങ്ങൾ കൂടുന്നതിനാൽ തന്നെ രോഗവ്യാപനവും കൂടുതലായിരിക്കും. പുതുതായുണ്ടാകുന്ന അഞ്ചിലൊന്നു കോവിഡ് കേസുകൾക്കും പിന്നിൽ ഈ വൈറസാണെന്നാണ് സി.ഡി.സി. പറയുന്നത്.
കോവിഡ് വകഭേദത്തിന് മാറ്റങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കുകയാണെന്ന് സി.ഡി.സി.യുടെ ഡയറക്ടറായ മാൻഡി കോഹെൻ പറയുന്നു. ഈ വർഷം ഓഗസ്റ്റിലാണ് കോവിഡ് വകഭേദത്തിലെ ഏറ്റവും വലിയ മാറ്റമായ BA.2.86-ന് നാം സാക്ഷ്യം വഹിച്ചത്. ആ വകഭേദത്തിന്റെ മറ്റൊരു ശാഖയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
കോവിഡ് കേസുകളും ശ്വാസകോശസംബന്ധമായ രോഗങ്ങളും പടരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യസംഘടനയും കരുതൽ തുടരണമെന്ന് അറിയിക്കുന്നുണ്ട്. വൈറസ് ഇപ്പോഴും മാറിക്കൊണ്ടിരിക്കുകയും വ്യതിയാനം സംഭവിക്കുകയുമാണ്. രാജ്യങ്ങൾ സൂക്ഷ്മമായ നിരീക്ഷണം തുടരണമെന്നും ലോകാരോഗ്യസംഘടന പറയുന്നു.
മാസങ്ങൾക്കു മുമ്പ് സിംഗപ്പൂർ എയർപോർട്ടിൽ ഇറങ്ങിയ ഇന്ത്യക്കാരെ ജീനോമിക് സീക്വൻസിങ്ങിന് വിധേയരാക്കിയപ്പോൾ ഈ ഉപവകഭേദം സ്ഥിരീകരിച്ചിരുന്നുവെന്നും ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ നേരത്തേയുള്ളതാണെന്നും മന്ത്രി അറിയിച്ചു. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്. കേരളത്തിൽ കോവിഡ് പോസിറ്റീവായ 1324 പേർ ഇപ്പോഴുണ്ട്. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഏറ്റവും കൂടുതൽ പരിശോധന നടക്കുന്നതും കേരളത്തിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം