ലോക ടൂറിസം ഭൂപടത്തില്‍ രേഖപ്പെടുത്തിയ നിരവധി മനോഹരമായ ടൂറിസ്റ്റ് സ്പോട്ടുകളുള്ള രാജ്യമാണ് ഇന്തോനേഷ്യ. ഇപ്പോഴിതാ ഇന്ത്യൻ സഞ്ചാരികൾക്കായി വിസരഹിത പ്രവേശനത്തിൻ്റെ ഓഫര്‍ ഒരുക്കുകയാണ് അവര്‍.ആകര്‍ഷകമായ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഇന്തോനേഷ്യയെന്ന ദ്വീപ് രാജ്യത്തെ മനോഹരമാക്കുന്നത്.
കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും സഹായകരമാകുന്ന പദ്ധതിയുടെ പ്രാരംഭ നടപടികള്‍ അടുത്ത മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. അതിന്റെ ഭാഗമായി വിസ ഒഴിവാക്കലിന് അര്‍ഹതയുള്ള രാജ്യങ്ങളുടെ തിരഞ്ഞെടുപ്പ് ഉടൻ തന്നെ പൂര്‍ത്തിയാകും. പുതിയ ഓഫറുമായി ഇന്തോനേഷ്യയെന്ന മനോഹരമായ പ്രദേശം ഇന്ത്യൻ സഞ്ചാരികളെ സ്വാഗതം ചെയ്യുമ്ബോള്‍ അവിടെ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളെ നമുക്കൊന്ന് അറിഞ്ഞിരിക്കാം.
ദൈവങ്ങളുടെ ദ്വീപായ ബാലി
നീല കടലിന്റെ മനോഹാരിതയ്ക്ക് നടുവില്‍ സ്ഥിതി ചെയ്യുന്ന ബാലി ഇന്തോനേഷ്യയുടെ സൗന്ദര്യത്തിന്റെ തെളിവായി നില്ക്കുന്ന പ്രധാന ടൂറിസം കേന്ദ്രമാണ്. സമൃദ്ധമായ ഭൂപ്രകൃതി പുരാതന ക്ഷേത്രങ്ങള്‍, പ്രാകൃതമായ ബീച്ചുകള്‍ എന്നിവയാല്‍ സമ്ബന്നമായ ബാലി, “ദൈവങ്ങളുടെ ദ്വീപ്” എന്നാണ് അറിയപ്പെടുന്നത്.
ഏറെ വ്യത്യസ്തതകളാല് സമ്പന്നമാണ് ബാലിനീസ് സംസ്കാരം. അവയില്‍ മുഴുകാനും പരമ്ബരാഗത നൃത്ത പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനും പാറക്കെട്ടുകളില്‍ സ്ഥിതി ചെയ്യുന്ന ഉലുവാട്ടു ക്ഷേത്രം പോലുള്ള ഐക്കണിക് ലാൻഡ് മാര്‍ക്കുകള്‍ കാണാനും ഇന്ത്യൻ സഞ്ചാരികള്‍ക്ക് സാധ്യമാകും.
ജാവയുടെ സാംസ്കാരിക ഹൃദയഭൂമിയായ യോഗ്യക്കാര്‍ത്ത
ജാവ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന യോഗ്യക്കാര്‍ത്ത, പാരമ്ബര്യത്തെ ആധുനികതയുമായി സമന്വയിപ്പിക്കുന്ന ഒരു സാംസ്കാരിക സങ്കേതമാണ്. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ ക്ഷേത്രമായ ബോറോബുദൂരിന്റെയും, അതിമനോഹരമായ ഹിന്ദു ക്ഷേത്രസമുച്ചയമായ പ്രംബനന്റെയും വാസ്തുവിദ്യാ വിസ്മയങ്ങള്‍ ഇന്ത്യൻ സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കും. യോഗ്യക്കാര്‍ത്തയിലെ മാര്‍ക്കറ്റുകളും ബാത്തിക് വര്‍ക്ക് ഷോപ്പുകളും, പരമ്പരാഗത പ്രകടനങ്ങളും ഇന്തോനേഷ്യൻ പൈതൃകത്തിന്റെ നേര്‍ക്കാഴ്ചകളാണ്.
ഡ്രാഗണുകളുടെ സ്വന്തം കൊമോഡോ ദ്വീപ്
സാഹസികരായ സഞ്ചാരികള്‍ക്ക് പറ്റിയ സ്പോട്ടാണ് കൊമോഡോ ദ്വീപ് . ലോകത്തിലെ ഏറ്റവും വലിയ പല്ലികളായ, പ്രസിദ്ധമായ കൊമോഡോ ഡ്രാഗണുകളുടെ ഈറ്റില്ലമാണ് ഇവിടം. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രമായ കൊമോഡോയില് ഇന്ത്യൻ സഞ്ചാരികള്‍ക്ക് കൊമോഡോ ഡ്രാഗണുകളെ അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ കാണാനുള്ള അവസരം ഒരുക്കുന്നു.
സെൻട്രല്‍ ബാലിയിലെ ശാന്തതയുടെ തീരമായ ഉബുദ്
ബാലിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഉബുദ്, ശാന്തമായ ഭൂപ്രകൃതികള്‍ക്കും, സമൃദ്ധമായ നെല്‍ മട്ടുപ്പാവുകള്ക്കും, കലാസാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും പേരുകേട്ട ശാന്തമായ ഒരു വിശ്രമ കേന്ദ്രമാണ്. ഇന്ത്യൻ സഞ്ചാരികള്‍ക്ക് ഉബുദിന്റെ സമൃദ്ധമായ ചുറ്റുപാടില്‍ മങ്കി ഫോറസ്റ്റിന്റെ വ്യത്യസ്തത ആസ്വദിക്കാം. ഒപ്പം പരമ്ബരാഗത ബാലിനീസ് സ്പാ തെറാപ്പികളുടെ അനുഭവം നല്‍കുമെന്നതും ഉബുദിന്റെ പ്രത്യേകതയാണ് . പട്ടണത്തിലെ ആര്‍ട്ട് ഗാലറികള്‍, ക്രാഫ്റ്റ് മാര്‍ക്കറ്റുകള്‍, ഹോളിസ്റ്റിക് വെല്‍നസ് ഓഫറുകള്‍ എന്നിവയും ഉബുദിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്പോട്ടാക്കി മാറ്റും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു