മകളുടെ വേര്‍പാട് പ്രിയ ഗായിക കെ.എസ്.ചിത്രയ്ക്ക് എന്നും ഒരു തീരാനൊമ്പരമാണ് നീ . ഇന്ന് മകള്‍ നന്ദനയ്ക്ക് ജന്മദിനാശംസ നേര്‍ന്ന് എത്തുകയാണ് ചിത്ര. മകളുടെ വിയോഗം എത്രമാത്രം വിടവ് തന്റെയുള്ളില്‍ തീര്‍ക്കുന്നു എന്ന് വ്യക്തമാക്കുന്ന വാക്കുകളോടെയാണ് നന്ദനയ്ക്ക് ചിത്ര പിറന്നാള്‍ ആശംസ നേരുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FKSChithraOfficial%2Fposts%2Fpfbid02kCDy5FHxdwLv7pdZM37aX5Cs8bbXTvUov2AaJBEzzDTWCRc6hEDw3M2FwPWa6X7Rl&show_text=true&width=500
എന്റെ ഹൃദയത്തില്‍ നീ ഒരു വിടവ് അവശേഷിപ്പിച്ചു. ഒരിക്കലും അത് എനിക്ക് നികത്താനാവില്ല. ഓരോ ദിവസം കഴിയുംതോറും ഞാന്‍ നിന്ന് കൂടുതല്‍ മിസ് ചെയ്യുന്നു, ഫെയ്സ്ബുക്കില്‍ നന്ദനയുടെ ചിത്രം പങ്കുവെച്ച് ചിത്ര കുറിച്ചു.
വിവാഹത്തിന് ശേഷം 15 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ചിത്രയ്ക്ക് നന്ദന ജനിക്കുന്നത്. 2011ല്‍ എട്ടാം വയസിലാണ് നന്ദന വിടപറയുന്നത്.