വീടുകളിലൊക്കെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചെറുപയർ. ചെറുപയറിനു അനവധി ആരോഗ്യഗുണങ്ങളുണ്ട്. പോഷക സമൃദ്ധമായൊരു ആഹാരമാണ് ചെറുപയർ. മുളപ്പിച്ച ചെറുപയർ രാവിലെ കഴിയ്ക്കുന്നത് ആരോഗ്യത്തിനു നല്ലതാണു. ചെറുപയർ തോരൻ ഒരു വെറൈറ്റി രീതിയിൽ ഉണ്ടാക്കിയാലോ
- കുതിർത്ത് വെച്ച ചെറുപയർ ഒരു കുക്കറിൽ എടുത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് 2-3 വിസിൽ കേൾക്കുന്നത് വരെ വേവിക്കാം.
- ഒരു പാൻ ചൂടാക്കി എണ്ണ ഒഴിക്കാം. എണ്ണ ചൂടായി വരുമ്പോൾ കടുക്, ജീരകം, കറിവേപ്പില, സവാള എന്നിവ ചേർത്ത് 2-3 മിനിറ്റ് വഴറ്റണം,
- ഇതിലേയ്ക്ക് വേവിച്ച ചെറുപയർ ചേർക്കാം, ഉപ്പും ചിരകിയ തേങ്ങയും ചേർത്ത് നന്നായി ഇളക്കിയ ശേഷം വീണ്ടും ഒരു 2-3 മിനിറ്റ് കൂടെ വേവിച്ചെടുക്കാം.
- ഇനി അരിഞ്ഞ് വെച്ചിരിക്കുന്ന മല്ലിയില കൂടെ ചേർക്കാം. ഇത് നിങ്ങൾക്ക് ഒരു സൈഡ് ഡിഷ് ആയി കഴിക്കാം. അതല്ലെങ്കിൽ വെറുതെ കഴിക്കുകയുമാകാം!