ബോളിവുഡ് താരം കജോളിന്റെ അമ്മയും മുൻകാല നടിയുമായ തനൂജ ആശുപത്രിയിൽ .വാര്‍ത്ത ഏജൻസിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ജുഹുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന താരത്തിന്റെ ആരോഗ്യസ്ഥിതിയില്‍ നിലവില്‍ പേടിക്കേണ്ട സാഹചര്യം ഇല്ലെന്നും തനുജ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് എന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ബംഗാളി, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെയാണ് തനൂജ ശ്രദ്ധിക്കപ്പെടുന്നത്. ജുവല്‍ തീഫ്, ഹാഥി മേരെ സാഥി, മേരെ ജീവൻ സാഥി, ബഹാരേം ഫിര്‍ബി ആയേംഗി എന്നിവയാണ് താരത്തിന്റേതായി പുറത്തിറങ്ങിയ പ്രധാന ചിത്രങ്ങള്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു