ന്യൂഡൽഹി ∙ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഡേറ്റാ ബാങ്കിൽനിന്ന് 81 കോടി ഇന്ത്യക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്ന സംഭവത്തിൽ മൂന്നു സംസ്ഥാനങ്ങളിൽ നിന്നായി നാലുപേർ അറസ്റ്റിൽ. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ), പാക്കിസ്ഥാന്റെ കംപ്യൂട്ടറൈസ്ഡ് നാഷണൽ ഐഡന്റിറ്റി കാർഡ് (സിഎൻഐസി) എന്നിവയുടെ വിവരങ്ങളും ചോർത്തിയതായി ചോദ്യം ചെയ്യലിൽ അറസ്റ്റിലായവർ വെളിപ്പെടുത്തി.
വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതായുള്ള കേന്ദ്ര ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട് പുറത്തുവന്ന് രണ്ടുമാസം പിന്നിടുമ്പോഴാണ് സുപ്രധാന നടപടി. സംഭവത്തിൽ ഈ മാസം ആദ്യമാണ് ഡൽഹി പൊലീസ് സ്വമേധയാ കേസെടുക്കുകയും എഫ്ഐആർ റജിസ്റ്റർ ചെയ്യുകയും ചെയ്തത്. ഇന്ത്യയിലെ ആധാർ ഡേറ്റാ ബാങ്കിനു സമാനമായ സംവിധാനമാണ് പാക്കിസ്ഥാന്റെ സിഎൻഐസി.
READ ALSO….പാർലമെന്റിലെ സുരക്ഷാവീഴ്ച; ഇരുസഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം
ഒഡിഷയിൽ നിന്നുള്ള എൻജിനീയറിങ് ബിരുദധാരി, സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്ത രണ്ട് ഹരിയാന സ്വദേശികൾ, ഝാൻസിയിൽനിന്നുള്ള മറ്റൊരാൾ എന്നിങ്ങനെയാണ് അറസ്റ്റിലായവരേക്കുറിച്ച് പൊലീസ് പുറത്തുവിട്ട വിവരം. ഇവരെ കഴിഞ്ഞയാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. നിലവിൽ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. നാലുപേരും ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമിലൂടെ മൂന്നുവർഷം മുൻപാണ് സുഹൃത്തുക്കളായതെന്നും എളുപ്പത്തിൽ പണം സമ്പാദിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് കുറ്റകൃത്യത്തിൽ ഏര്‍പ്പെട്ടതെന്നും പൊലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു