ഗാസയില്‍ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തുകൊണ്ട് ഐക്യരാഷ്ട്ര സഭ പ്രമേയം ഉള്‍പ്പെടെ പാസാക്കുമ്പോഴും പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനിൽക്കുകയാണ് ഇസ്രയേല്‍. ഗാസ ആക്രമണത്തിൽ നയതന്ത്രതലത്തിൽ ഇസ്രയേൽ കൂടുതൽ ഒറ്റപ്പെട്ടു. ലോക രാഷ്ട്രങ്ങളുടെ പിന്തുണച്ചാലും ഇല്ലെങ്കിലും ഗാസയ്ക്ക് മേല്‍ സൈനിക നടപടി തുടരുമെന്നാണ് ഇസ്രയേല്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. അന്തിമ വിജയം കാണും വരെ സൈനിക നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വ്യക്തമാക്കുന്നു.
ഗാസയില്‍ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തെ 193 അംഗങ്ങളില്‍ ഇന്ത്യയടക്കം 153 രാജ്യങ്ങളും പിന്തുണച്ചപ്പോൾ അമേരിക്ക, ഓസ്ട്രേലിയ, ഇസ്രയേല്‍ തുടങ്ങി 10 രാജ്യങ്ങള്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. എന്നാല്‍ യുകെയും ജര്‍മനിയും ഉള്‍പ്പെടെ 23 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ഗാസയിലെ ഇസ്രയേൽ സൈനിക നീക്കങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രംഗത്തുവന്നിരുന്നു. വകതിരിവില്ലാതെ ബോംബാക്രമണം നടത്തുന്നതിലൂടെ ഇസ്രയേലിന് ആഗോള പിന്തുണ നഷ്ടപ്പെടുമെന്ന് ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി.
അതേസമയം, സൈനിക നടപടി എഴുപത് ദിവസങ്ങളിലേക്ക് കടക്കുമ്പോള്‍ ഗാസയിലെ ജനജീവിതം കൂടുതല്‍ ദുഷ്‌കരമാവുകയാണെന്നാണ് യുഎന്‍ ഉള്‍പ്പെടെ അഭിപ്രായപ്പെടുന്നത്. ലോകം കണ്ട ഏറ്റവും വലിയ പലായനമാണ് വടക്കന്‍ ഗാസയില്‍ നിന്നും ഉണ്ടായിട്ടുള്ളതെന്നാണ് വിലയിരുത്തല്‍. വടക്കന്‍ ഗാസ ഇതിനോടകം പ്രേതഭൂമിക്ക് സമാനമായിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ശരിവയ്ക്കും നിലയിലാണ് യുഎന്നിന്റെ ഏറ്റവും പുതിയ പ്രതികരണം.
ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗാസയിലെ മൊത്തം ജനസംഖ്യയുടെ പകുതിയും നിലവില്‍ തെക്കന്‍ ഗാസ നഗരമായ റഫയിലേക്ക് എത്തിയെന്നാണ് യുഎന്‍ വ്യക്തമാക്കുന്നത്. റഫയില്‍ ദുരിതാശ്വാസ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഇടങ്ങളില്‍ വലിയ ആള്‍ക്കുട്ടമാണ് യുഎന്‍ ചൂണ്ടിക്കാട്ടുന്നു.
ഗാസയിൽ പ്രവേശിച്ച ഇസ്രയേൽ സൈന്യം ജനങ്ങൾക്കു നേരെ നടത്തുന്ന ക്രൂരതയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വീടുകളിലും കടകളിലും കടന്നുകയറുകയും സാധനങ്ങൾ നശിപ്പിക്കുകയും, വംശീയവിദ്വേഷ മുദ്രാവാക്യങ്ങളുയർത്തി സൈനികർ നൃത്തം ചെയ്യുകയും അടക്കമുള്ള ദൃശ്യങ്ങളാണു സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സൈനികർ തന്നെയാണ് ഈ ദൃശ്യങ്ങൾ ഇന്റർനെറ്റിലിട്ടതും.
നിലവില്‍ 18,000 പിന്നിട്ട മരണസംഖ്യ ഗാസ നേരിടുന്ന യുദ്ധക്കെടുതിയുടെ നേര്‍സാക്ഷ്യമാണെന്നും യുഎന്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളില്‍ 70 ശതമാനത്തില്‍ അധികവും സ്ത്രീകളും കുട്ടികളുമാണെന്നും യുഎന്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
https://www.youtube.com/watch?v=4SsM3giKLl8
ഗാസയിലെ പലയിടങ്ങളിലും ദുരിതാശ്വാസ സാധനങ്ങളുടെ വിതരണം അസാധ്യമാണെന്നും യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം ചൂണ്ടിക്കാട്ടുന്നത്. ഇസ്രയേല്‍ നടത്തുന്ന സൈനിക നിക്കങ്ങള്‍ ആണ് ദുരിതാശ്വാസ സാധനങ്ങളുടെ നീക്കത്തെ ബാധിക്കുന്നത് എന്നാണ് പ്രധാന ആക്ഷേപം. എന്നാല്‍ ഹമാസ് ഇടപെടലാണ് തടസം നില്‍ക്കുന്നത് എന്നാണ് ആരോപണങ്ങള്‍ക്കുള്ള ഇസ്രയേലിന്റെ മറുപടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം