കോവിഡ് പടരുന്നു: മരണം വരെ സംഭവിച്ചേക്കാം ലക്ഷണങ്ങൾ തിരിച്ചറിയാം അപകടം ഒഴിവാക്കാം

കോവിഡ് പടരുന്നു: മരണം വരെ സംഭവിച്ചേക്കാം<br> ലക്ഷണങ്ങൾ തിരിച്ചറിയാം അപകടം ഒഴിവാക്കാംഒമിക്രോണ്‍ വിഭാഗത്തില്‍ പെട്ട JN.1 എന്ന വൈറസ് കാരണമാണ് കോവിഡ് രൂപപ്പെട്ടു കൊണ്ടിരിക്കുന്നത്. പെട്ടന്ന് പടർന്നു പിടിയ്ക്കുന്ന വയറസ്സാണിവ. മരണത്തിനും കാരണമായേക്കും. ലക്ഷങ്ങൾ എന്തൊക്കെയാണെന്ന് അറിയാംജലദോഷംചെറിയ ജലദോഷമുണ്ടെങ്കിൽ അതിനെ വക വൈക്കാതെയിരിക്കരുത്. വാക്‌സിനെടുത്തവര്‍ക്കും മുന്‍പ് കൊവിഡ് വന്നവര്‍ക്കുമെല്ലാം ഇത് വീണ്ടും വരുന്നതായി കണ്ടുവരുന്നു.മൂക്കൊലിപ്പ്, തൊണ്ടവേദന, ജലദോഷം,ഓക്കാനം, വയറിന് അസ്വസ്ഥത എന്നിവ ഈ രോഗത്തിന്റെ ലക്ഷണമായി വരുന്നു. വയറിളക്കവും ഉണ്ടാകുന്നു.കണ്ണിനുള്ളിലെ മാറ്റങ്ങൾകണ്ണില്‍ ഉള്‍ഭാഗത്തായി വരുന്ന പഴുപ്പ് പുതിയ കൊവിഡ് വകഭേദത്തിന്റെ ഒരു ലക്ഷണമാണ്. കണ്ണിന് ചുവപ്പും അസ്വസ്ഥതകളും മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ക്കൊപ്പം വരുന്നു. കണ്ണില്‍ നിന്നും മൂക്കിലേയ്ക്ക് വരുന്ന ഒരു ട്യൂബുണ്ട്, ലേസോള്‍ ലെക്രോമല്‍ ഡക്ട് എന്നീ ഭാഗത്തിലാണ് ഈ പഴുക്ക് കാണപ്പെടുന്നത്.​രോഗത്തിന് ശേഷം
വൈറസ് ബാധിച്ചവരില്‍ രോഗമുക്തി നേടിയ ശേഷവും പല അസ്വസ്ഥതകളും കണ്ടുവരുന്നു. മാറാത്ത കഫക്കെട്ട്, നെഞ്ചില്‍ ഭാരം കയറ്റി വച്ചത് പോലുള്ള തോന്നല്‍, വിട്ടുമാറാത്ത മൂക്കൊലിപ്പ്, ഉറക്ക്കുറവ്, ഉന്മേഷക്കുറവ്, വയറിന് അസ്വസ്ഥത എന്നിവയും ഇത് വന്നുപോയവരില്‍ കാണപ്പെടുന്നു.കുട്ടികളെ ശ്രദ്ധിക്കുകമാസ്‌ക്, സാമൂഹിക അകലം, സാനിറ്റൈസര്‍ തുടങ്ങിയ ശീലങ്ങള്‍ പിന്‍തുടരുന്നത് നല്ലതാണ്. നല്ലത്‌പോലെ വിശ്രമിയ്ക്കുക. സ്‌കൂളുകളില്‍ ഈ പ്രശ്‌നം വരാന്‍ സാധ്യതയേറെയാണ്.വിശ്രമംവിശ്രമം

രോഗ ലക്ഷങ്ങൾ ഉണ്ടെങ്കിൽ ഡോക്ട്ടറുടെ നിർദ്ദേശം തേടുക. കൃത്യമായും റസ്റ്റ് എടുക്കുക. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക

Latest News