തൃശ്ശൂർ : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നാടിന് അപമാനമാണെന്നും അദ്ദേഹത്തെ തിരിച്ചു വിളിക്കണമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയാരജൻ തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതിഷേധിക്കുന്നവര്‍ കുട്ടികളല്ലേ, വിദ്യാര്‍ഥികളാകുമ്പോൾ അവരുടേതായ പ്രസരിപ്പുണ്ടാകും. എന്നാല്‍ പ്രായമുള്ളവരും ഭരണകര്‍ത്താക്കളും നിലവാരം കുറഞ്ഞ നിലയിലേക്ക് പോകരുത്. നിലവാരമില്ലാത്ത വാക്കുകളാണ് അദ്ദേഹം ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ എന്ന പദവിയെക്കുറിച്ച് അദ്ദേഹത്തിന് വല്ല നിശ്ചയവുമുണ്ടോ? കാറില്‍നിന്ന് ചാടിയിറങ്ങി അടിപിടിക്ക് പോകുകയാണ്. അദ്ദേഹത്തിന്റെ നടപടികള്‍ കേരള ജനങ്ങള്‍ക്കും സര്‍ക്കാറിനും അപമാനകരമാണ്. അദ്ദേഹത്തെ തിരിച്ചുവിളിക്കണം. ആര്.എസ്.എസും ബി.ജെ.പിയുമാണ് ഗവര്‍ണറെ വഷളാക്കുന്നത് -ഇ.പി ജയരാജൻ പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ്സിൽ നിയന്ത്രണം
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുന്ന പരിപാടിയുള്ളതിനാലും അദ്ദേഹം ഗസ്റ്റ് ഹൗസില്‍ ഉള്ളതിനാലും കാലിക്കറ്റ് സര്‍വകലാശാലാ കാമ്ബസില്‍ ഇന്ന് കടുത്ത നിയന്ത്രണം. പ്രധാന കവാടം വഴി ഇന്നു വാഹനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രവേശനം നല്‍കില്ല. സനാതന ധര്‍മ പീഠത്തിന്റെയും ഭാരതീയ വിചാര കേന്ദ്രത്തിന്റെയും സെമിനാറിന് ഇ.എം.എസ് സെമിനാര്‍ കോംപ്ലക്സില്‍ ഗവര്‍ണര്‍ എത്തും. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ ഉച്ചയ്ക്ക് 1.30ന് അകം എത്തണമെന്ന് സനാതന ധര്‍മ ചെയര്‍ കോ- ഓര്‍ഡിനേറ്റര്‍ സി. ശേഖരൻ അറിയിച്ചു. പരമാവധി 350 പേര്‍ക്കേ സെമിനാര്‍ ഹാളില്‍ പ്രവേശനം ലഭിക്കൂ. പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക പാസും പൊലീസ് പരിശോധനയും ഉണ്ടാകും.
പരിപാടികള്‍ക്ക് ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തും. രാജ് ഭവന് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. ഗവര്‍ണര്‍ക്കെതിരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉയര്‍ത്തിയതിന് സമാനമായ കറുത്ത ബാനര്‍ എസ്.എഫ്.ഐ തിരുവനന്തപുരത്തും സ്ഥാപിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു