കറാച്ചി :അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലെ ആശുപത്രിയില്‍ ചികിത്സയില്‍. കറാച്ചിയിലെ ആശുപത്രിയില്‍ കനത്ത സുരക്ഷയിലാണ് ചികിത്സയെന്നാണ് റിപ്പോര്‍ട്ടുകള്‍.ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിഷം അകത്തു ചെന്നതാണ് ആരോഗ്യസ്ഥിതി വഷളാകാൻ കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതുസംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കനത്ത സുരക്ഷയാണ് ദാവൂദ് ഇബ്രാഹിമിന് ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത്.
Read also : അതിവേഗം പടരുന്ന ഒമിക്രോണ്‍ ജെ.എൻ 1 വകഭേദം : കേരളം ജാഗ്രതയില്‍; കൊവിഡ് പരിശോധന കൂട്ടിയേക്കും
ദാവൂദ് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെ ഫ്ലോറില്‍ മറ്റ് രോഗികളൊന്നും ഇല്ല. ആശുപത്രിയിലെ ഉന്നത അധികാരികള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും മാത്രമാണ് ഇവിടേക്ക് പ്രവേശനമുള്ളത്.
ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്നും രണ്ടാം വിവാഹം കഴിച്ചതായും ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറിന്റെ മകൻ ദേശീയ അന്വേഷണ ഏജൻസിയോട് പറഞ്ഞിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു