കൊച്ചി: സംവിധായകന് ആലപ്പി അഷ്റഫിന്റെ പുതിയ ചിത്രമായ ‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗത്തിൽ ശ്രേയാ ഘോഷാൽ പാടിയ ‘സ്വർഗത്തിൽ വാഴും യേശുനാഥ’ എന്ന ഗാനമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
ചിത്രത്തിൻ്റെ സഹ നിർമ്മാതാവ് കുടിയായ ടൈറ്റസ് ആറ്റിങ്ങലിന്റെ വരികൾക്ക്, അഫ്സൽ യുസഫ് സംഗീത സംവിധാനം നിർവഹിച്ച് ശ്രേയാഘോഷാൽ പാടിയ ഗാനമാണ് ഇപ്പോൾ തരംഗമായി മാറിയിരിക്കുന്നത്. ക്രിസ്തുമസ് നാളുകളിൽ റിലീസ് ചെയ്ത ഗാനം സംഗീത പ്രേമികൾ നെഞ്ചിലേറ്റി കഴിഞ്ഞു.
ഒലിവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കുര്യച്ചന് വാളക്കുഴിയും ടൈറ്റസ് ആറ്റിങ്ങലുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കൾ.
ഇതിലെ മൂന്നു പാട്ടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് മൂന്നു സംഗീത സംവിധായകരാണ്. അഫ്സൽ യൂസഫ്, കെ..ജെ.ആൻ്റണി, ടി.എസ്.ജയരാജ് എന്നിവരാണ്
.
ആലാപനം – യേശുദാസ്,
ശ്രയാഘോഷാൽ, നജീംഅർഷാദ്. ശ്വേതാമോഹൻ.
ഗാനങ്ങൾ ടൈറ്റസ് ആറ്റിങ്ങൽ,
വിതരണം- കൃപ ഫിലിംസ് സൊല്യൂഷൻസ് കെ മൂവിസ്
പി.ആർ.ഒ- പി.ആർ.സുമേരൻ
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു