GST നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്നതു കൊണ്ട് ബിസിനസിനു താഴെ പറയുന്ന പ്രയോജനങ്ങൾ ഉണ്ട്.
ചരക്കുകളുടെയും സേവനങ്ങളുടെയും സപ്ലയർ ആയി നിയമ പ്രകാരം അംഗീകാരം ലഭിക്കുന്നു
ബിസിനസ് ചരക്കു സേവനങ്ങൾ സപ്ലൈ ചെയ്യുമ്പോൾ അടയ്ക്കേണ്ട നികുതിക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ചരക്കുകളും സേവനങ്ങളും സ്വീകരിച്ചപ്പോൾ അടച്ച നികുതിയുടെ ശരിയായ കണക്കുവയ്ക്കൽ
വാങ്ങുന്നവരിൽ നിന്നും നികുതി പിരിക്കാനുള്ള അധികാരവും ചരക്കുകളോ സേവനങ്ങളോ സ്വീകരിക്കുന്നവരിലേക്കു അടച്ച നികുതിയുടെ ക്രൈഡിറ്റ് നൽകാനുള്ള അധികാരവും.
GST നിയമങ്ങൾക്കു കീഴിൽ നൽകിയിട്ടുള്ള നിരവധി മറ്റ് ആനുകൂല്യങ്ങളും പ്രത്യേകാവകാശങ്ങളും പ്രയോജനപ്പെടുത്താൻ ഉള്ള യോഗ്യത ലഭിക്കുന്നു.
GST രജിസ്ട്രേഷൻ ഇല്ലാത്ത ഒരാൾക്കു ഇൻപുട്ട് ടാക്സ് ക്രൈഡിറ്റ് അവകാശപ്പെടാനും നികുതി പിരിക്കാനും സാധ്യമാണോ?
അല്ല. GST രജിസ്ട്രേഷൻ ഇല്ലാത്തയാൾക്കു കസ്റ്റമറുടെ കയ്യിൽ നിന്നും നികുതി വാങ്ങാനോ അയാളടച്ച ഇൻപുട്ട് ടാക്സ് ക്രൈഡിറ്റ് അവകാശപ്പെടാനോ കഴിയില്ല.
രജിസ്ട്രേഷൻ പ്രാബല്യത്തിൽ വരുന്ന തിയതി എന്നാണ്?
രജിസ്ട്രേഷൻ എടുക്കാൻ ബാധ്യത വന്ന് മുപ്പത് ദിവസത്തിനുള്ളിൽ അപേക്ഷ നൽകുന്നയാളിന് രജിസ്ട്രേഷന് ബാധ്യത ഉണ്ടായ തിയതി മുതൽ രജിസ്ട്രേഷന് സാധുതയുണ്ട്. രജിസ്ട്രേഷന് ബാധ്യത ഉണ്ടായി മുപ്പത് ദിവസത്തിനു ശേഷം അപേക്ഷ സമർപ്പിക്കുന്ന ആളിന് രജിസ്ട്രേഷൻ നൽ കുന്ന തിയതി മുതൽ രജിസ്ട്രേഷൻ സാധുതയുള്ളതായി കണക്കാക്കും.
നികുതി ഇളവ് പരിധിക്കുള്ളിൽ വിറ്റുവരവ് ഉള്ളയാൾ, സ്വന്തം ഇഷ്ടപ്രകാരം രജിസ്ട്രേഷന് അപേക്ഷിച്ചാൽ, രജിസ്ട്രേഷൻ നൽകുന്ന ഉത്തരവിൻറ്റെ തിയതി മുതൽ രജിസ്ട്രേഷൻ സാധുവായിരിക്കും.
മോഡൽ GST നിയമപ്രകാരം ആർക്കൊക്കെയാണ് രജിസ്ട്രേഷൻ എടുക്കാൻ ബാധ്യതയുള്ളത്?
CGST/SGST നിയമം, 2017 22-ആം വകുപ്പ് പ്രകാരം ജി.എസ്.റ്റി. നിയമത്തിനു കീഴിലുള്ള നികുതിയിൽ ചുമത്തന്ന (ചരക്കുകളുടെ അല്ലെ ങ്കിൽ സേവനങ്ങളുടെ) വിതരണം നടത്തുന്ന എല്ലാ വിതരണക്കാരും (ഏജന്റുമാർ അടക്കം) അവരുടെ ഒരു സാമ്പത്തിക വർഷത്തിലെ മൊത്തം വിറ്റുവരവ് ഇളവ് പരിധിയായ ഇരുപത് ലക്ഷം കവിയുകയാണെങ്കിൽ ആ വ്യക്തി ടാക്റ്റബിൾ സപ്ലൈ സ്വീകരിക്കുന്ന സംസ്ഥാനം/യൂണിയൻടെറിട്ടറി (ഡൽഹി, പുതുച്ചേരി)യിൽ രജിസ്ട്രേഷൻ എടുക്കേണ്ടതാണ്.
ഇന്ത്യൻ ഭരണഘടന 279A(4)(ജി) വകുപ്പ് പ്രകാരമുള്ള 11 സ്പെഷ്യൽ കാറ്റഗറി സംസ്ഥാനങ്ങളിൽ രജിസ്ട്രേഷൻ എടുക്കാനുള്ള വിറ്റുവരവ് ഇളവ് പരിധി പത്ത് ലക്ഷം രൂപയായിരിക്കും. കൂടാതെ, മേൽപറഞ്ഞ നിയമത്തിൻറ്റെ 24ആം വകുപ്പ് പ്രകാരം ചില പ്രത്യേക വിഭാഗങ്ങളിൽപെട്ട വിതരണക്കാർക്ക് വാർഷിക വിറ്റുവരവ് ഇരുപത് ലക്ഷത്തിൽ കുറവാണെങ്കിലും രജിസ്ട്രേ ഷൻ എടുക്കേണ്ടതായിട്ടുണ്ട്. മറുവശത്ത് ആക്ടിൻറ്റെ സെക്ഷൻ 23 പ്രകാരം തൻറ്റെ കാർഷിക ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന കൃഷിക്കാരനോ, നികുതി പൂർണമായും ഒഴിവാക്കപ്പെട്ട ചരക്ക്/സേവനങ്ങൾമാത്രം വിതരണം ചെയ്യുന്ന വിതരണക്കാരനോ ജി.എസ്.ടി. നിയമപ്രകാരം രജിസ്ട്രേഷൻ എടുക്കേണ്ട ആവശ്യമില്ല
മൊത്തം വിറ്റുവരവ് എന്നാൽ എന്താണ്?
CGST/SGST നിയമത്തിൻറ്റെ 2(6) പ്രകാരം മൊത്തം വിറ്റുവരവ് (അഗ്രഗ്രിഗേറ്റ്ടേണോവർ) എന്നത് താഴെ പറയുന്നവയുടെ ആകെ മൂല്യമാണ്
(i) നികുതി ഉള്ളതായിട്ടുള്ള എല്ലാ സപ്ലൈകളും
(ii) നികുതി ഒഴിവാക്കിയിരിക്കുന്ന സപ്ലൈകള്‍
(iii) എല്ലാ ചരക്കു വിമുക്തമാക്കിയിരിക്കുന്ന, സേവന കയറ്റുമതികളും
(iv) ഒരേ PAN നമ്പർ ഉള്ള ആളുടെ എല്ലാ അന്തർസംസ്ഥാന സപ്ലൈകളും
മേൽപറഞ്ഞവ്, അഖിലേന്ത്യാ അടിസ്ഥാനത്തിൽ കണക്കിലെടുക്കുന്നതാണ്. CGST, SGST, UTGST, IGST നിയമങ്ങള്‍ പ്രകാരം അടച്ച നികുതികള്‍ ഇതില്‍ കണക്കിലെടുക്കേണ്ടതില്ല.
നികുതി അടക്കുന്ന വ്യക്തി സ്വന്തം അക്കൗണ്ടിലോ സ്വന്തം പ്രിൻസിപ്പൽ വ്യക്തികളുടെ പേരിലോ നടത്തുന്ന എല്ലാ സപ്ലൈകളും മൊത്തം വിറ്റു വരവിൽ ഉൾപ്പെടും.
റിവേഴ്സ്മാർജ-ൽ നികുതി അടക്കേണ്ട സപ്ലൈയുടെ മൂല്യവും, ഇൻ വെർഡ് സപ്ലൈയുടെ മൂല്യവും മൊത്തം വിറ്റുവരവിൽ പെടുന്നില്ല
ജോബ് വർക്ക് പൂർത്തിയാക്കിയ ശേഷമുള്ള വസ്തുക്കളുടെ മൂല്യം ജോബ് വർക്കറുടെ വിറ്റുവരവിൽ ഉൾപ്പെടുത്താനാകില്ല. അത് പ്രിൻസിപ്പൽ വ്യക്തിയുടെ സപ്ലൈ ആയി കണക്കാക്കപ്പെടും. അതുകൊണ്ട് തന്നെ അത്പ്രിൻസിപ്പൽ വ്യക്തിയുടെ വിറ്റുവരവിൽ ആണ് ഉൾപ്പെടുക.
നിർബന്ധമായും രജിസ്ട്രേഷൻ എടുക്കേണ്ടത് ആരൊക്കെയാണ്?
CGST/SGST ആക്ടിൻറ്റെ സെക്ഷൻ 24 പ്രകാരം താഴെപ്പറയുന്നവർ അവരുടെ വിറ്റുവരവ് നോക്കാതെ രജിസ്ട്രേഷൻ എടുക്കേണ്ടതാണ്.
i) നികുതിവിധേയമായ സംസ്ഥാനാന്തരസപ്ലൈ ചെയ്യുന്നവർ,
ii) താല്ക്കാലികമായി നികുതി അടയ്ക്കേണ്ടവർ (Casual Taxable Persons);
iii) റിവേഴ്സ്ചാർജിൽ നികുതി അടയ്ക്കേണ്ടവർ
iv) 9-ആം വകുപ്പിന് കീഴിലുള്ള 5-ആം ഉപവകുപ്പ് പ്രകാരം നികുതി അടക്കേണ്ട ഇ-കോമേഴ്സ് ഓപ്പറേറ്റർമാർ;
v) നോൺറസിഡൻറ് ടാക്റ്റബിൾ പേഴ്സൺസ്,
vi) 51-ആം വകുപ്പ് പ്രകാരം നികുതി പിരിച്ച് അടയ്ക്കേണ്ടവർ,
vii) കാര്യകർത്താവ് (agent) എന്ന നിലയിലോ അല്ലാതെയോ മറ്റുള്ളവർക്ക് വേണ്ടി ചരക്കുസേവന സപ്ലൈ ചെയ്യുന്നവർ,
viii) ഇൻപുട്ട സർവീസ് വിതരണകർത്താവ് (നിയമപ്രകാരം വെവ്വേറെ രജിസ്റ്റർ ചെയ്താലും ഇല്ലെങ്കിലും);
ix) 52-ആം വകുപ്പ് പ്രകാരം നികുതി ശേഖരിക്കേണ്ട ആളുകൾ;
x) ഓരോ ഇലക്ട്രോണിക കോമേഴ്സ് ഓപ്പറേറ്ററും;
xi) ഇന്ത്യക്കു പുറത്തുള്ള ഒരു സ്ഥലത്തു നിന്നും ഇന്ത്യയിൽ ഉള്ള റെജിസ്ട്രേഡ് അല്ലാത്ത ഒരാൾക്ക് വേണ്ടി ഓൺലൈൻ സേവനങ്ങളും ഡാറ്റാബേസ് വീണ്ടെടുക്കൽ സേവനങ്ങളും നല്‍കുന്ന ആളുകൾ
xii) കൗൺസിലിൻറ്റെ ശുപാർശപ്രകാരം കേന്ദ്രഗവണ്മെന്റ്റൈാ സ്റ്റേറ്റ ഗവണ്മെന്റ്റൈാ വിജ്ഞാപനപ്പെടുത്തുന്ന മറ്റ് ആളുകളോ വിഭാഗങ്ങളോ,