ഗാസ: ഗാസ മുനമ്പിന് വടക്കുള്ള ജബാലിയ പട്ടണത്തിലെയും ദെയർ എൽ-യിലെയും സിവിലിയൻ വീടുകളെ ലക്ഷ്യമിട്ട് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഇസ്രായേൽ നടത്തിയ വ്യോമാക്രമണ പരമ്പരയിൽ 36 ഫലസ്തീനികൾ കൊല്ലപ്പെട്ടു. പ്രാദേശിക സ്രോതസ്സുകൾ പ്രകാരം ഗാസയുടെ മധ്യ പ്രവിശ്യയിലെ ബലാഹ് അഭയാർത്ഥി ക്യാമ്പിലാണ് വ്യോമാക്രമണം നടന്നത് .
കഴിഞ 72 ദിവസത്തിനുള്ളിൽ ഇതുവരെ 19,000 ഫലസ്തീനികളുടെ ദാരുണമായ കൊലപാതകത്തിന് ഇരയായി , അവരിൽ ഭൂരിഭാഗവും 8,000 കുട്ടികൾ ഉൾപ്പെടെ, നിരപരാധികളായ സാധാരണക്കാരാണ്. ആക്രമണം ഗാസയിലെ ജനസംഖ്യയുടെ 80 ശതമാനത്തിലധികം ആളുകളെ കുടിയൊഴിപ്പിക്കുന്നതായും റിപ്പോർട്ട് .