ലണ്ടന്‍: ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ഏജന്റിനെ ഇറാനില്‍ വധിച്ചതായി റിപ്പോര്‍ട്ട്. മൊസാദ് ഉള്‍പ്പെടെയുള്ള വിദേശ രഹസ്യാന്വേഷണ വിഭാഗങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന് നേരത്തേ ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിരുന്നു.
തെക്കുകിഴക്കന്‍ പ്രവിശ്യയായ സിസ്താന്റെയും ബലൂചിസ്ഥാന്റെയും തലസ്ഥാനമായ സഹെദാന്‍ ജയിലിലാണ് വധശിക്ഷ നടപ്പാക്കിയത്. വധശിക്ഷയ്ക്ക് വിധേയനാക്കിയ ആളുടെ പേര് പുറത്തുവിട്ടിട്ടില്ല. സുപ്രധാന രഹസ്യ വിവരങ്ങള്‍ ഇയാള്‍ ചോര്‍ത്തിയതായാണ് ഇറാന് വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.
അതേസമയം, ഗസ്സയിൽ വെടിനിർത്തൽ സംബന്ധിച്ച് മൊസാദ് മേധാവി ഡേവിഡ് ബർണിയ ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനിയുമായി ചർച്ച നടത്തുമെന്ന് റിപ്പോർട്ട്. ശനിയാഴ്ച വൈകീട്ട് നോർവേ തലസ്ഥാനമായ ഓസ്ലോയിലാണ് കൂടിക്കാഴ്ചയെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ബന്ദികളുടെ മോചനം അടക്കമുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാവും.
ഗസ്സയിൽ മൂന്ന് ബന്ദികളെ അബദ്ധത്തിൽ വെടിവെച്ചുകൊന്നെന്ന സൈനിക വക്താവിന്റെ പ്രഖ്യാപനത്തെ തുടർന്ന് ഇസ്രായേലിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. ബന്ദികളുടെ ബന്ധുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ ആയിരങ്ങൾ പ്രതിരോധ മന്ത്രാലയത്തിലേക്ക് മാർച്ച് നടത്തി. ഇസ്രായേൽ ആക്രമണത്തിൽ അൽ ജസീറ മാധ്യമപ്രവർത്തകൻ സാമിർ അബുദഖ കൊല്ലപ്പെട്ടതിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു