തൃശൂര്‍: എരുമപ്പെട്ടി കരിയന്നൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. കറുപ്പംവീട്ടില്‍ കുഞ്ഞുമുഹമ്മദിന്റെ മകന് നിഹാദിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മൂന്നംഗ സംഘം കുട്ടിയെ കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയതായാണ് പരാതി.
ഇന്ന് വൈകുന്നേരമാണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു നിഹാൽ. ഈ സമയം കാറിലെത്തിയ മൂന്നംഗ സംഘം വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞു.
എന്നാൽ നടന്നുപോയ്ക്കോളാമെന്ന് നിഹാൽ മറുപടി നൽകി. ഈ സമയം കാറിന്റെ പുറകിലെ ഡോർ തുറന്ന് അകത്തേക്ക് വലിച്ച് കയറ്റാൻ നോക്കി. ഭയന്ന് വീട്ടിലേക്കോടിയ കുട്ടി വീട്ടിലെത്തി വിവരം മാതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. വെള്ള സ്വിഫ്റ്റ് കാറിലാണ് മൂന്നംഗ സംഘമെത്തിയതെന്ന് കുട്ടി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു