കൊച്ചി : കൊച്ചിയിൽ വയോധികയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 62 വയസ് പ്രായമുളള സ്ത്രീയാണ് ബലാത്സംഗത്തിന് ഇരയായത്. റെയിൽവേ സ്റ്റേഷനിൽ താൽക്കാലിക ജോലിചെയ്ത് ഉപജീവനം നടത്തുന്നയാളാണ് ബലാത്സംഗത്തിന് ഇരയായത്.
സംഭവത്തിൽ ആസാം സ്വദേശി ഫിർദൗസിനെ പോലീസ് പിടികൂടി. 62കാരിയായ വയോധികയുടെ സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരിക്കേൽപ്പിച്ചിട്ടുണ്ട്.
വയോധികയെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് പ്രതിയെ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. രാത്രി നടന്ന സംഭവം പുറത്തറിയുന്നത് പിറ്റേന്ന് പുലര്‍ച്ചയോടെയായിരുന്നു. രണ്ടുദിവസമായി പ്രതിക്കായി പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തിവരികയായിരുന്നു. എറണാകുളം എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. പ്രതി കുറ്റം സമ്മതിച്ചുവെന്നാണ് വിവരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു