വയനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രം നടത്തിയ മധ്യവയസ്കന് 23 വർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും. മുട്ടില്‍ വാര്യാട് പുത്തന്‍പുരയില്‍ വീട്ടില്‍ കെ. കൃഷ്ണ (56) നെയാണ് കല്പറ്റ അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം അധിക തടവ് കൂടി അനുഭവിക്കണം. 2019ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി പറഞ്ഞത്.
കുട്ടിക്കെതിരെ രണ്ട് വര്‍ഷത്തോളം പ്രതി ലൈംഗികാതിക്രമം നടത്തുകയും മുണ്ടുപൊക്കി ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും ഫോണില്‍ അശ്ലീല വീഡിയോ കാണിക്കുകയും ചെയ്തുവെന്നുമാണ് കേസ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു