മനാമ: ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിൽശിക്ഷ അനുഭവിക്കുന്ന 168 തടവുകാർക്ക് ഹമദ് രാജാവ് മാപ്പ് നൽകി. മാപ്പ് ലഭിച്ച തടവുകാർക്ക് സമൂഹത്തിലെ അംഗങ്ങളായി വീണ്ടും പ്രവർത്തിക്കാനും രാജ്യത്തിന്റെ വികസനം, പുരോഗതി, അഭിവൃദ്ധി എന്നിവയിൽ പങ്കാളികളാകാനുമുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നത്.
ബഹ്റൈന് കുവൈത്തിന്റെ ആശംസ
മനാമ: രാജ്യത്തിന്റെ 52ാം ദേശീയ ദിനത്തിലും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അധികാരമേറ്റതിന്റെ വാർഷികത്തിലും കുവൈത്ത് ഭരണനേതൃത്വം അഭിനന്ദനങ്ങൾ അറിയിച്ചു. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവർ ആശംസകൾ നേർന്നു ബഹ്റൈന് സന്ദേശമയച്ചു.
ബഹ്റൈനിൽ ഹമദ് രാജാവിന്റെ കാലഘട്ടത്തിലെ സുപ്രധാന നേട്ടങ്ങളെയും വികസനത്തെയും അമീർ സന്ദേശത്തിൽ അഭിനന്ദിച്ചു. കുവൈത്തുമായുള്ള ബഹ്റൈന്റെ ശക്തമായ ബന്ധത്തെയും സൂചിപ്പിച്ചു. വിവിധ മേഖലകളിലെ ബന്ധങ്ങളും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത അമീർ വ്യക്തമാക്കി. ഹമദ് രാജാവിനും അദ്ദേഹത്തിന്റെ രാജ്യത്തിനും കൂടുതൽ പുരോഗതിയും നേർന്നു.കിരീടാവകാശിയും പ്രധാനമന്ത്രിയും തങ്ങളുടെ സന്ദേശത്തിൽ ഹമദ് രാജാവിനും ബഹ്റൈനും കൂടുതൽ സമൃദ്ധിയും പുരോഗതിയും നേർന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു