ആലപ്പുഴ: ചേർത്തലയിൽ മദ്യപിച്ചു വാഹനം ഓടിച്ച് യുവാവിൻ്റെ പരാക്രമം. അരൂർ മുതൽ വാരനാട് വരെ വിവിധ വാഹനങ്ങളെ ഇടിച്ചു. കാറിന്റെ ഒരു ഭാഗത്തെ ടയർ ഊരിപ്പോയ വിവരം പോലും യുവാവ് അറിഞ്ഞിരുന്നില്ല. വാരനാട് ജംഗ്ഷനിൽ മറ്റൊരു കാറിൽ ഇടിച്ചാണ് വാഹനം നിന്നത്.
അപകടകരമായി കാറോടിച്ച ഉദയനാപുരം പുത്തന്‍വീട് ദീപന് നായരെ(28) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്ച രാവിലെയാണു സംഭവം. കാറിടിച്ച് 11 പേർക്കു പരുക്കേറ്റു. ബൈക്കും കാറുകളും ഉൾപ്പെടെ 13 വാഹനങ്ങളാണ് യുവാവ് ഇടിച്ചുതെറിപ്പിച്ചത്. ദമ്പതികളടക്കം മൂന്ന് പേർക്ക് പരിക്കേറ്റു.
കാറിന്റെ ഒരു ഭാഗത്തെ ടയർ ഉണ്ടായിരുന്നില്ല. വാരനാട് ജംഗ്ഷനിൽ മറ്റൊരു കാറിൽ ഇടിച്ചാണ് വാഹനം നിന്നത്. നാട്ടുകാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് മാറ്റി. വാഹനം പിടികൂടാൻ നിന്ന പൊലീസുകാരും നാട്ടുകാരും അപകടത്തിൽനിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. ദീപന് നായരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
അരൂരിലെത്തുന്നതിനു മുൻപും ഇയാളുടെ വാഹനം നിരവധി വാഹനങ്ങളിലിടിച്ചതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. യുവാവിന്റെ കാറിടിച്ചു പരുക്കേറ്റ മൂന്നു പേര് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. മറ്റുള്ളവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായാണു വിവരം. ചേർത്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു