ഗെയിം ഓഫ് ത്രോണ്‍സി’ലേത് പോലെയുള്ള നാടകീയത ‘സലാര്‍’ സിനിമയിലും കാണാനാവുമെന്ന് പൃഥ്വിരാജ്. ചിത്രത്തില്‍ വരദരാജ മന്നാര്‍ എന്ന പ്രധാന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് കേട്ടത് മുതലുള്ള കാര്യങ്ങളാണ് പൃഥ്വിരാജ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
”ഞാന്‍ സാലറിന്റെ സ്‌ക്രിപ്റ്റ് ആദ്യമായി കേള്‍ക്കുന്നത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. പ്രശാന്ത് കഥ പറഞ്ഞതിന് ശേഷം ഏകദേശം 30 സെക്കന്‍ഡ് സമയമെടുത്തു ഞാന്‍ ഈ റോള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയാന്‍. സലാര്‍ അതിന്റെ ഒറിജിനല്‍ സ്റ്റോറിയില്‍ തന്നെ അതിശയകരമാണ്.” ”എഴുത്തില്‍ ഒരു മികച്ച ചിത്രമാണിത്. ഞാന്‍ പ്രശാന്തിനോട് പറയാറുണ്ട് ഇത് ഗെയിം ഓഫ് ത്രോണ്‍സ് പോലെയാണ്. ചിത്രത്തില്‍ ഉള്ളതും അതാണ്. ഗെയിം ഓഫ് ത്രോണ്‍ പോലെയുള്ള നാടകീയതയും ചടുലമായ കഥാപാത്ര നിര്‍മ്മിതിയും ഇതിലുണ്ട്. ഇത് വളരെ വലിയ പ്രോജക്ടാണ് നിരവധി കഥാപാത്രങ്ങളുണ്ട്.”
”സങ്കീര്‍ണ്ണമായ നിരവധി കഥാ സന്ദര്‍ഭങ്ങളുണ്ട്. എനിക്ക് ഒരു മികച്ച വേഷം തന്നെ ലഭിച്ചുവെന്ന് ഞാന്‍ കരുതുന്നു. സലാര്‍ ഒരു പ്രശാന്ത് നീല്‍ ചിത്രമാണ്. ആരാണ് അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കാത്തത്” എന്നാണ് പൃഥ്വിരാജ് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.