മനാമ: മാക്ഗ്രോ അൽ സയാനി റെന്റ് എ കാർ ആൻഡ് ട്രാൻസ്പോർട്ടേഷൻ കമ്പനിക്ക് കീഴിൽ പുതുതായി ആരംഭിച്ച ‘ലീസ് ടു ഓൺ’ പദ്ധതിക്ക് തുടക്കമായി.
വാടകക്ക് എടുക്കുന്ന വാഹനം സ്വന്തമാക്കാനുള്ള അവസരമാണ് പുതിയ പദ്ധതിയിലൂടെ ഉപഭോക്താവിന് ലഭ്യമാവുക. ‘ലീസ് ടു ഓൺ’ കാമ്പയിനിന്റെ ആദ്യ താക്കോൽ കൈമാറ്റം മനോജിന് നൽകി മാക്ഗ്രോ അൽ സയാനി റെന്റ് എ കാർ ആൻഡ് ട്രാൻസ്പോർട്ടേഷൻ കമ്പനി മാനേജിങ് ഡയറക്ടർ റസാഖ് മൂഴിക്കൽ നിർവഹിച്ചു.
സുമയ്യ റസാഖ് (ഡയറക്ടർ), ശംസുദ്ദീൻ (ബിസിനസ് ഡെവലപ്മെന്റ് മാനേജർ), മാർക്കറ്റിങ് ഹെഡ് മർവ റസാഖ്, ഷംജിത് (ഇൻഫോ ഡൈനമിക്), സെയിൽസ് എക്സിക്യൂട്ടിവുകളായ റഷീദ് ബിൻ ഇബ്രാഹിം, ഷിയാസ്, സാജിദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു