മനാമ: പാർലമെന്റ് സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ചചെയ്തു. ഇന്ത്യയുമായുള്ള ചരിത്രപരമായ ബന്ധം സ്പീക്കർ അൽ മുസല്ലം ചൂണ്ടിക്കാട്ടി. ഉഭയകക്ഷി താൽപര്യമുള്ള മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വിശാലമാക്കാനുള്ള താൽപര്യവും ഇരുവരും പങ്കുവെച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു