ചെന്നൈ: ‘കെഎസ്ആർടിസി’ എന്ന പേര് ഉപയോഗിക്കാൻ കേരളത്തിനും കർണാടകത്തിനും തുല്യ അവകാശമെന്ന് മദ്രാസ് ഹൈക്കോടതി. KSRTC എന്ന പേര് കേരളത്തിന് മാത്രം നൽകണമെന്നാവശ്യപ്പെട്ട് കേരളം നൽകിയ ഹർജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്. വർഷങ്ങളോളമായി ഉപയോഗിക്കുന്ന പേര് ഒരു സംസ്ഥാനത്തിനായി മാത്രം നൽകാൻ കഴിയില്ലെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കുന്നു.
ട്രേഡ് മാര്‍ക്ക് റജിസ്ട്രി തങ്ങള്‍ക്കു മാത്രമാണ് കെഎസ്ആര്‍ടിസി എന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും മറ്റാര്‍ക്കും ആ പേര് ഉപയോഗിക്കാനാവില്ലെന്നും കേരളം അവകാശവാദം ഉന്നയിച്ചതോടെയാണ് നിയമപോരാട്ടത്തിലേക്കു കടന്നത്. തുടര്‍ന്ന് കര്‍ണാടക, ചെന്നൈയിലെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അപ്പലേറ്റ് ബോര്‍ഡിനെ സമീപിച്ചു. പിന്നീട് ബോര്‍ഡ് തന്നെ ഇല്ലാതായതോടെ കേസ് മദ്രാസ് ഹൈക്കോടതിയില്‍ എത്തുകയായിരുന്നു.
1973ല്‍ തിരുവിതാംകൂര്‍ രാജകുടുംബമാണ് പൊതുഗതാഗതം തുടങ്ങിയത്. സംസ്ഥാന രൂപീകരണത്തിനുശേഷം 1965ല്‍ കെഎസ്ആര്‍ടിസിയായി. കര്‍ണാടകയാകട്ടെ 1973ലാണ് കെഎസ്ആര്‍ടിസിയെന്ന ചുരുക്കെഴുത്ത് ഉപയോഗിച്ച് തുടങ്ങിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു