ആലപ്പുഴ: മാവേലിക്കരയിൽ ആംബുലൻസും പിക്ക് അപ്പ് വാനും ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. ചെറിയനാട് പാലിയത്ത് പ്രശാന്ത് (39) ആണ് മരിച്ചത്. മാവേലിക്കര മിച്ചൽ ജംഗ്ഷനിൽ ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു സംഭവം.
രോഗം ബാധിച്ച പ്രശാന്തിനെ ആലപ്പുഴ മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടുപോകവേ ആയിരുന്നു അപകടം. ഈ സമയം അതുവഴിയെത്തിയ റവന്യൂമന്ത്രി കെ രാജൻ സ്ഥലത്തെത്തി ഫയർഫോഴ്സിനെയും പൊലീസിനേയും വിവരം ധരിപ്പിക്കുകയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്തു.
നവകേരള സദസ്സിന്റെ ഹരിപ്പാട് മണ്ഡലത്തിലെ സ്വീകരണത്തിന് ശേഷം മാവേലിക്കരയിലേയ്ക്ക് പോവുകയായിരുന്നു മന്ത്രി. ഈ സമയത്താണ് വാഹനം അപകടത്തിൽപ്പെട്ടത് മന്ത്രി കണ്ടത്. പിന്നാലെ വണ്ടി നിര്‍ത്തി. പൊലീസും ഫയർഫോഴ്സും എത്തി നടപടികൾ സ്വീകരിച്ചതിന് ശേഷമാണ് റവന്യൂ മന്ത്രി മടങ്ങിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു