മസ്കറ്റ്: ഒമാന്റെ ബജറ്റ് എയര്‍ വിമാനമായ സലാം എയറിന്റെ മസ്കറ്റ്-കോഴിക്കോട് സര്‍വീസ് ശനിയാഴ്ച തുടങ്ങും. തിരുവനന്തപുരം, ഹൈദരാബാദ്, ജയ്പൂര്‍, ലഖ്നൗ എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്കും മസ്കറ്റില്‍ നിന്ന് നേരിട്ട് സര്‍വീസുകള്‍ നടത്തും.
മസ്കറ്റില്‍ നിന്ന് രാത്രി 10.30ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.20ന് കോഴിക്കോടെത്തും. കോഴിക്കോട് നിന്ന് ഡിസംബര്‍ 17 മുതലാണ് മസ്കറ്റിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് നടത്തുന്നുണ്ട്. മസ്കറ്റിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്ക് 65-80 റിയാലിനും ഇടക്കാണ്. ഈ ടിക്കറ്റ് എടുക്കുന്നവർക്ക് 20 കിലോ ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗുമാണ് കൊണ്ടു പോവാൻ കഴിയുക. പത്ത് റിയാൽ അധികം നൽകി ടിക്കറ്റെടുക്കുകയാണെങ്കിൽ 30 കിലോ ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗും കൊണ്ട് പോകാൻ കഴിയും.
കോഴിക്കോട് നിന്ന് പുലർച്ചെ 04.05ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം രാവിലെ ആറിന് മസ്കത്തിൽ എത്തും. തിരുവനന്തപുരം സർവീസ് ജനുവരി മൂന്ന് മുതൽ തുടങ്ങും. ആഴ്ചയിൽ രണ്ട് വീതം സർവിസുകളായിരിക്കും ഉണ്ടാവുക. ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ബുധൻ, ഞായർ ദിവസങ്ങളിൽ മസ്കത്തിൽനിന്ന് രാത്രി 10.15ന് പുറപ്പെടുന്ന വിമാനം പുലർച്ച 3.25ന് തിരുവനന്തപുരത്തെത്തും.66.20 റിയാലാണ് ടിക്കറ്റ് നിരക്ക്. ഇതിൽ ഏഴ് കിലോ ഹാൻഡ് ബാഗും 20 കിലോ ചെക്ക് ഇൻ ലഗേജും കൊണ്ടുപോകാൻ കഴിയും.
തിരുവനന്തപുരം സർവീസ് ജനുവരി മൂന്ന് മുതലാണ് തുടങ്ങുക. ആഴ്ചയിൽ രണ്ട് വീതം സർവീസുകളായിരിക്കും ഉണ്ടാവുക. ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ബുധൻ, ഞായർ ദിവസങ്ങളിൽ മസ്കറ്റിൽ നിന്ന് രാത്രി 10.15ന് പുറപ്പെടുന്ന വിമാനം പുലർച്ച 3.25ന് തിരുവനന്തപുരത്തെത്തും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു