റിയാദ്: മരുഭൂമിയിൽ ഒറ്റപ്പെട്ടുകഴിയുന്ന ആട്ടിടയന്മാർക്കും ഒട്ടകങ്ങളെ മേയ്ക്കുന്നവർക്കും കൃഷിപ്പണിക്കാർക്കും കമ്പിളി പുതപ്പുകൾ വിതരണം ചെയ്തു.
മൂന്നാം ഘട്ട വിതരണമാണ് കഴിഞ്ഞദിവസം നടന്നത്. റിയാദ് നഗരത്തിൽനിന്ന് 70 കിലോമീറ്ററകലെ മുസാഹ്മിയ ഭാഗത്തെ മരുഭൂമിയിലാണ് പുതപ്പുകൾ, ജാക്കറ്റ്, തോബ്, തൊപ്പികൾ, കൈയുറകൾ തുടങ്ങിയവ വിതരണം ചെയ്തത്. ‘മരുഭൂമിയിൽ നന്മ തേടി’ എന്ന വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ മൂന്നു വർഷമായി വിതരണം നടക്കുന്നത്.
മൂന്നാം ഘട്ട വിതരണത്തിൽ സുലൈമാൻ വിഴിഞ്ഞം, സിദ്ദിഖ് നെടുങ്ങോട്ടൂർ, സുഹൈൽ കൂടാളി, ഷൈജു പച്ച, ഷഫീഖ് വലിയ, ഷമീർ കല്ലിങ്ങൽ, സലിം പുളിക്കൽ, അൻവർ സാദത്, കെ. അനസ്, റിജോഷ്, സജീർ സമദ്, ഉമറലി അക്ബർ, അഖിനാസ് കരുനാഗപ്പള്ളി, നിസാർ, സാദിഖ്, മുനീർ തണ്ടാശ്ശേരി, ഫൈസൽ, എൽദോ ജോർജ്, മുഹമ്മദ് അനസ്, ജയൻ മാവിള, റഹീം കൊല്ലം, ആതിര വിജയൻ, അശ്വതി ഭാസി, ജൂലിയ തുടങ്ങിയവർ പങ്കെടുത്തു.
അടുത്ത ഒരു ഘട്ടം കൂടി വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു