കോഴിക്കോട്: ഓർക്കാട്ടേരി സ്വദേശി ഷബ്നയുടെ മരണത്തിൽ ഭർതൃ സഹോദരിയും അറസ്റ്റിൽ. ഓർക്കാട്ടേരി സ്വദേശി ഹഫ്സത് ആണ് അറസ്റ്റിലായത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഇവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവത്തിൽ ഭർതൃ മാതാവിനെയും ഷബ്നയുടെ ഭർത്താവായ ഹബീബിന്റെ അമ്മാവൻ ഹനീഫയെയും അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 3 ആയി.
ഷബ്നയുടെ ഭര്തൃമാതാവിന്റെ സഹോദരനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം നാലാം തീയതിയാണ് ഷബ്നയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷബ്നയുടെ മരണത്തിൽ ഭർത്താവിന്റെ മാതാവ് നഫീസക്കും സഹോദരിക്കും പങ്കുണ്ടെന്നും പരാതിയിലുണ്ടായിരുന്നു. ഇവർ ഷബ്നയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പരാതി. തുടര്ന്ന് ഇവരെ പ്രതി ചേർത്തെങ്കിലും ഒളിവിൽ പോകുകയായിരുന്നു. ജ്യാമത്തിന് ശ്രമിക്കുന്നതിനിടെയാണ് ഇന്ന് നഫീസയെ കോഴിക്കോട് വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. വടകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
സ്ത്രീധന പീഡന നിരോധന നിയമം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകൾ ചേർത്താണ് ഹബീബിന്റെ അമ്മാവൻ ഹനീഫയെ അറസ്റ്റ് ചെയ്തത്. ഷബ്നയുടെ ആത്മഹത്യയിൽ ഭർത്താവ് ഹബീബിന്റെയും സഹോദരി ഹഫ്സത്തിന്റെയും മുൻകൂർ ജാമ്യാപേക്ഷയും ഭർതൃമാതാവ് നബീസയുടെയും അമ്മാവൻ ഹനീഫയുടെയും ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. പ്രായം പരിഗണച്ച് ഭർതൃപിതാവ് മഹമൂദ് ഹാജിയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.
ഡിസംബർ നാലിനായിരുന്ന ഷബ്നയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിലെ നിരന്തര പീഡനമാണ് ഷബ്ന തൂങ്ങി മരിക്കാൻ ഇടയാക്കിയതെന്നാണു ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതി. ഭർതൃവീട്ടിൽ വച്ച് ഭർത്താവ് ഹബീബിന്റെ അമ്മാവൻ ഹനീഫ് ഷബ്നയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 2010ലാണു ഷബ്ന വിവാഹിതയായത്. ഹബീബ് പ്രവാസിയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു