മനാമ: ദക്ഷിണാഫ്രിക്കയിലെ റാൻഡ് റിഫൈനറിയിൽനിന്ന് 100 ശതമാനം ട്രേസ് ചെയ്യാന്‍ പറ്റുന്ന റാന്‍ഡ് പ്യുവര്‍ ഗോള്‍ഡ് ഇറക്കുമതി ചെയ്യുന്നതിനായി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് റാന്‍ഡ് റിഫൈനറിയുമായി കൈകോര്‍ത്തു.
റാന്‍ഡ് പ്യുവര്‍ ഗോള്‍ഡിന്റെ ആദ്യ ഇറക്കുമതി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് എം.ഡി ഷംലാല്‍ അഹമ്മദ് റാന്‍ഡ് സി.ഇ.ഒ പ്രവീണ്‍ ബൈജ്നാഥില്നിന്ന് ഏറ്റുവാങ്ങി.
റാന്‍ഡ് റിഫൈനറി സി.എഫ്.ഒ ഡീന്‍ സുബ്രഹ്മണ്യന്, മലബാര്‍ ഗ്രൂപ്പിലെ മറ്റു സീനിയര്‍ മാനേജ്മെന്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് അസോസിയേഷന് (എൽ.ബി.എം.എ) അംഗീകാരം നല്‍കിയിട്ടുള്ള റാന്‍ഡ് റിഫൈനറി, ലോകത്തിലെ പ്രമുഖ സ്വർണ, വെള്ളി റിഫൈനറുകളില്‍ ഒന്നാണ്. കൂടാതെ തെക്കന്‍ അർധഗോളത്തിലെ ഏക റഫറി സ്റ്റാറ്റസ് ലഭിച്ചിട്ടുള്ള റിഫൈനര്കൂടിയാണിത്.
നിയമാനുസൃതമായ ഉറവിടങ്ങളില്‍നിന്ന് 100 ശതമാനം ഉത്തരവാദിത്തത്തോടെ ഖനനം ചെയ്യുന്ന സ്വര്‍ണമാണ് റാന്‍ഡ് പ്യുവര്‍ ഗോള്‍ഡ്. റാന്‍ഡ് റിഫൈനറിയുടെ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ലിസ്റ്റ് ചെയ്യപ്പെട്ട ഖനികളില്‍നിന്നും അസംസ്കൃത വസ്തുക്കള്‍ സൂക്ഷ്മതയോടെ ശേഖരിച്ചു വേര്‍തിരിച്ചെടുത്താണ് പ്രോസസ് ചെയ്യുന്നത്. ഓരോ റാന്‍ഡ് പ്യുവര്‍ ഗോള്‍ഡ് ബാച്ചിലും റാന്‍ഡ് പ്യുവര്‍ മാര്‍ക്കും അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കും.
സ്വര്‍ണം ഖനനം ചെയ്ത രാജ്യം, ഖനനം ചെയ്ത കാലയളവ്, സംഘര്‍ഷരഹിതമായ സാഹചര്യം തുടങ്ങി അസംസ്കൃത വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ മനസ്സിലാക്കാന്‍ ഇതുവഴി ഉപഭോക്താക്കള്‍ക്ക് കഴിയും. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍, എൽ.ബി.എം.എ, ഒ.ഇ.സി.ഡി തുടങ്ങിയ ഓര്‍ഗനൈസേഷനുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള വാര്‍ഷിക ഓഡിറ്റിന് റാന്‍ഡ് പ്യുവര്‍ ഗോള്‍ഡിന്റെ ട്രാക്ക് കണ്ടെത്താനാകും.
ധാര്‍മികമായ ബിസിനസ് പ്രക്രിയയോടുള്ള ഗ്രൂപ്പിന്റെ പ്രതിബദ്ധതയുടെ തെളിവാണിതെന്ന് മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് അഭിപ്രായപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു