ശബരിമല: കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസിൻ്റെ അയ്യപ്പഭക്തിഗാനം ആൽബമായ ‘അയ്യാ നിൻ സന്നിധിയിൽ’ ശബരിമല സന്നിധാനത്ത് പ്രകാശിപ്പിച്ചു. ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി പി.കെ. മഹേഷ് നമ്പൂതിരി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവർ ചേർന്ന് പ്രകാശന കർമ്മം നിർവ്വഹിച്ചു.
പി.ആർ.ഒ സുനിൽ അരുമാന്നൂർ, ദേവസ്വം സ്പെഷ്യൽ ഓഫിസർ മുരാരി ബാബു, കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസ്, റിപ്പോർട്ടർമാരായ എസ്. മനോജ്കുമാർ, അജിത്ത് കാമ്പിശ്ശേരി എന്നിവർ പങ്കെടുത്തു.
ബിജു ബെയ്ലി സംഗീതം നൽകി പിന്നണി ഗായകൻ സുധീപ് കുമാർ ആലപിച്ച ഈ ഭക്തിഗാനം കേരളകൗമുദി യു ട്യൂബ് ചാനലിൽ ലഭ്യമാണ്. വലുപ്പചെറുപ്പമോ ജാതിമതമോ ഭാഷയോ വേർതിരിവില്ലാതെ എല്ലാവരും മനുഷ്യരായി അയ്യപ്പൻമാരായി മാറുന്ന കാഴ്ചയാണ് ശബരിമലയിൽ കാണാൻ സാധിക്കുന്നത്. അതാണ് ഗാനത്തിലേക്ക് വഴിതെളിച്ചതെന്ന് ഗാനരചനയെക്കുറിച്ച് എൻ.ആർ.സുധർമ്മ ദാസ് പറഞ്ഞു.
ഓരോരുത്തരും ജീവിതത്തിലെ ദു:ഖങ്ങളും ദുരിതങ്ങളും അയ്യപ്പന് മുന്നിൽ വന്നുപറഞ്ഞ് മനസ് ശാന്തമായി മടങ്ങുന്ന കാഴ്ചയും അയ്യപ്പൻ കൂടെയുണ്ടെന്ന ആത്മവിശ്വാസത്തിലാണ് മലയിറങ്ങുന്നത്. അയ്യപ്പദർശനത്തിൻ്റെ ആത്മസാക്ഷാത്കാരവും സമർപ്പണവുമാണ് ഈ ഗാനമെന്നും സുധർമ്മദാസ് പറഞ്ഞു.
രാജേഷ് ചേർത്തല (പുല്ലാങ്കുഴൽ), ശ്രുതീഷ് (ഓർക്കസ്ട്രേഷൻ), സാബു പൂച്ചാക്കൽ, അരുൺ ചന്ദ്രബോസ്, സിജോ, കെ.ബി. ദീപു, ജോബി കളപ്പുര (കാമറമാന്മാർ), രാജു പാപ്പായ, ലൈഫ് ജിം മുകുന്ദേൻ (നിർമ്മാണം). ഷിയാസ് പി.ആർ.ഒ: പി.ആർ.സുമേരൻ. മനോളി മെട്രോ സ്റ്റുഡിയോ (റെക്കോഡിംഗ്).