ജയ്പൂര്‍: രാജസ്ഥാൻ മുഖ്യമന്ത്രിയായി ബിജെപിയുടെ ഭജൻലാല്‍ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ദിവ്യകുമാരി, പ്രേംചന്ദ് ഭൈര്‍വ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
നവംബര്‍ 25ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെ 200 സീറ്റുകളില്‍, 115 സീറ്റുകള്‍ നേടി ബിജെപി ഒറ്റയ്ക്ക് അധികാരം നേടുകയായിരുന്നു. 69 സീറ്റുകളില്‍ മാത്രം വിജയിച്ച അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് തുടര്‍ഭരണം നേടാനായിരുന്നില്ല. ഇതാദ്യമായാണ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട വ്യവസായിയായ ഭജൻലാല്‍ ശര്‍മ്മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് അപ്രതീക്ഷിതമായിരുന്നു. വസുന്ധര രാജ മുഖ്യമന്ത്രിയാകുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്.
കഴിഞ്ഞ 34 വര്‍ഷമായി സജീവ രാഷ്ട്രീയത്തിലുണ്ടെങ്കിലും ഭജൻലാല്‍ ശര്‍മ്മ ഇതാദ്യമായാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. പിന്നീട് ഭാരതീയ ജനത യുവമോര്‍ച്ചയുടെ വിവിധ പദവികള്‍ വഹിച്ചു. 27ാം വയസ്സില്‍ സര്‍പഞ്ചായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് ബിജെപിയുടെ സംസ്ഥാന വൈസ് പ്രസഡിന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read also : ഹാദിയ നിയമവിരുദ്ധ തടങ്കലിലല്ല; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
സത്യപ്രതിജ്ഞാ ചടങ്ങില്‍ നിരവധി ബിജെപി നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. ത്രിപുര മുഖ്യമന്ത്രി മണിക് സാഹ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രിമാരായ അര്ജുൻ റാം മേഘ്വാള്, ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവരും ചടങ്ങ് വീക്ഷിക്കാനെത്തി. അഞ്ച് തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട വാസുദേവ് ദേവ്നാനിയാണ് പുതിയ സ്പീക്കര്‍. മന്ത്രിസഭാ വികസനം ഉടനെയുണ്ടാകുമെന്നാണ് സൂചന.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു