കരളിലെ ചെറിയൊരു ഇൻഫെക്ഷൻ പോലും മറ്റു അവയവങ്ങളുടെ പ്രവർത്തനം തകരാറിലാക്കുന്നതിനും, മരണം വരെ സംഭവിക്കുന്നതിനും കാരണമായേക്കും. കരളിന് സാധാരണയായി കാണപ്പെടുന്ന രോഗങ്ങൾ ഫാറ്റി ലിവർ, ആൽക്കഹോൾ ലിവർ ഡിസീസ്, വിവിധതരത്തിലുള്ള ഹെപ്പറ്റയ്റ്റിസ് തുടങ്ങിയവയാണ്. കരളിന് സംഭവിക്കുന്ന രോഗങ്ങൾക്ക് കൃത്യമായ ചികിത്സയും, പരിചരണവും ആവശ്യമാണ്
75 മുതൽ 80 ശതമാനം വരെ ഏതെങ്കിലും തരത്തിൽ കരളിന് രോഗമുണ്ടെങ്കിൽ ശരീരത്തിലെ മറ്റു അവയവങ്ങളെ കൂടി ഇവ തകരാറിലാക്കും. കരളിലുണ്ടാകുന്ന ഇൻഫെക്ഷൻ, ഫാറ്റി ലിവർ തുടങ്ങി വിവിധ അസുഖങ്ങൾ കരളിന് പിടിപ്പെട്ടേക്കാം. ഇത് ഒരു വൃക്തിയുടെ മരണത്തിനു വരെ കാരണമാകുന്നു. കരളിന്റെ പിത്ത നാളിയെ ബാധിക്കുന്ന ക്യാൻസർ, ട്യൂമർ, മറ്റേതെങ്കിലും അവയവങ്ങളിൽ നിന്നും വ്യാപിച്ചിട്ടുള്ള ക്യാൻസർ, ട്യൂമർ മുതലായവ നിര്ണയിക്കപ്പെട്ടു കഴിഞ്ഞാൽ ശസ്ത്ര ക്രിയ ആവിശ്യമായിട്ട് വരും
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fwww.news60.in%2Fvideos%2F1492131997997427%2F&show_text=false&width=560&t=0
ഒരു വ്യക്തിയുടെ കരൾ ആരോഗ്യപരമാണെങ്കിൽ 80% വരെ മുറിച്ചു മാറ്റിയതിനു ശേഷവും വേഗത്തിൽ വളർന്നു വരും. എന്നാൽ 80 ശതമാനം വരെ കരൾ മുറിച്ചുമാറ്റപ്പെടുമ്പോൾ ഏതെങ്കിലും കാരണ വശാൽ കരൾ പുനരുജ്ജീവനം സാധ്യമായില്ലയെങ്കിൽ അവയവങ്ങൾ തകർച്ചയിലാകുകയും , മരണം സംഭവിക്കുകയും ചെയ്യും . മറ്റു അവയവങ്ങളെ താരതമ്യപ്പെടുത്തി നോക്കുമ്പോൾ കരളിന്റെ ശാസ്ത്രക്രിയയ്ക്ക് സങ്കീർണ്ണതകൾ അവശേഷിക്കുന്നു. കരൾ മാറ്റ ശാസ്ത്ര ക്രിയക്ക് നിരവധി പ്രാധാന്യമുള്ളതിനാൽ ഒരു വിദഗ്ദ്ധ ടീമിന്റെയടുത്ത് മാത്രമേ ശാസ്ത്ര ക്രിയകൾ ചെയ്യാവു എന്ന് ഡോ:ഷബീർ അലി അഭിപ്രായപ്പെടുന്നു. കരൾ ശസ്ത്ര ക്രിയയ്ക്ക് ശേഷം പരിചരണവും തുടർ ചെക്കപ്പുകളും ആവിശ്യമാണ്.
വിവരങ്ങൾ നൽകിയത് : ഡോ. ഷബീർ അലി [കിംസ് ഹെൽത്ത് കരൾ മാറ്റ ശസ്ത്രക്രിയ വിഭാഗം സീനിയർ കൺസൾട്ടന്റ് ]