ഇന്ത്യ വെനിസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുമെന്ന് യൂണിയൻ പെട്രോളിയം വകുപ്പ് ഹർദീപ് സിങ് പുരി. റിലയൻസ് ഇൻഡസ്ട്രീസ് (RELI.NS), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC.NS), ഹിന്ദുസ്ഥാൻ പെട്രോളിയം-മിത്തൽ എനർജി എന്നിവ ഇതിനകം
വെനിസ്വേലയൻ ഓയിൽ ഇറക്കുമതി പുന:രാരംഭിച്ചു.2020 ലാണ് ഇന്ത്യ അവസാനമായി വെനസ്വേലിയൻ ക്രൂഡ് ഇറക്കുമതി ചെയ്തത്. ഒക്ടോബറിൽ അമേരിക്ക ഉപരോധം നീക്കിയതിനെ തുടർന്നാണ് ഇറക്കുമതി പുനഃരാരംഭിച്ചത്. വെനിസ്വേലിയൻ ഘന ക്രൂഡ് ഓയിൽ സംസ്ക്കരിക്കുവാനുള്ള സൗകര്യം ചില ഇന്ത്യൻ ഓയിൽ റിഫൈനറി കമ്പനികൾക്കുണ്ടെന്നത് ശ്രദ്ധേയം.
ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ലോകത്ത് ഇന്ത്യ മൂന്നാം സ്ഥാനത്താണ്. രാജ്യത്തിൻ്റെ ഓയിൽ ഉപഭോഗത്തിൻ്റെ 80 ശതമാനവും ഇറക്കുമതി ചെയ്യപ്പെടുകയാണ്. ഇറക്കുമതി ബിൽ കുറക്കുവാനുള്ള പരിശ്രമത്തിലാണ് രാജ്യം.
പ്രതിദിനം അഞ്ചു ദശലക്ഷം ടൺ ബാരൽ ക്രൂഡ് ഓയിൽ സംസ്കരണ ശേഷിയാണ് ഇന്ത്യയ്ക്കുള്ളത്.സംസ്കരണ ശേഷി വിപുലീകരണ നടപടികൾ പുരോഗമിക്കുന്നു. അതുകൊണ്ടുതന്നെ വെനിസ്വേലിയൻ ക്രൂഡ് ഇറക്കുമതിയെ രാജ്യം സ്വാഗതം ചെയ്യുകയാണ്. ഉപരോധ പട്ടികയിലുൾപ്പെടാത്ത ഓയിൽ സമ്പന്ന രാഷ്ട്രങ്ങളിൽ നിന്ന് ഓയിൽ വാങ്ങുവാൻ ഇന്ത്യ തയ്യാറാണെന്ന് പെട്രോളിയം വകുപ്പു മന്ത്രി വ്യക്തമാക്കി.
വെനിസ്വേലിയൻ ഓയിൽ പ്രോജക്ടുകളിൽ ഇന്ത്യൻ പൊതു മേഖല കമ്പനി ഒഎൻജിസി 500 ദശലക്ഷം യു.എസ് ഡോളർ നിക്ഷേപം നടത്തിയിരുന്നു.2014 മുതലത് അനിശ്ചിതാവസ്ഥയിലായിരുന്നു. മാറിയ സാഹചര്യത്തിൽ വെനിസ്വേലയുമായുള്ള ഇന്ത്യയുടെ ഓയിൽ വ്യാപാരം സജീവമായേക്കും. വെനിസ്വേലിയൻ ഓയിൽ പ്രോജക്ടുകളിൽ ഇന്ത്യൻ കമ്പനികളുടെ നിക്ഷേപവും ശക്തിപ്പെട്ടേക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു