ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി കെ കൃഷ്ണൻകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആലപ്പുഴ: നവകേരളസദസിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ്. 

ഇന്ന് രാവിലെ ഹോട്ടല്‍ മുറിയില്‍ വെച്ച്‌ നെഞ്ചുവേദന അനുഭവപ്പെടത്തോടെ കാര്‍ഡിയോളജിസ്റ്റ് കൂടിയായ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അബ്ദുല്‍ സലാം ഹോട്ടലിലെത്തി പരിശോധിച്ചു. ആലപ്പുഴ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി കെ കൃഷ്ണൻകുട്ടിയെ സന്ദര്‍ ശിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.