മുംബൈ: ബോളിവുഡ്, മറാഠി സിനിമാതാരം ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം. സിനിമാ ചിത്രീകരണം കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ താരം കുഴഞ്ഞ് വീഴുകയായിരുന്നു. താരത്തെ ഉടനെ തന്നെ അന്ധേരിയിലെ ആശുപത്രിയില്‍ എത്തിച്ചു.
പകല്‍ മുഴുവന്‍ ‘വെല്‍കം ടു ദി ജംഗിള്‍’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലായിരുന്നു അദ്ദേഹം. ആക്ഷന്‍ സീക്വന്‍സുകൾ ഉള്‍പ്പെടെ താരം ഇന്നലെ ചെയ്തിരുന്നു. ഈ സമയം എല്ലാം അദ്ദേഹം ഊര്‍ജ്ജസ്വലനായിരുന്നു എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ വീട്ടിലെത്തിയ അദ്ദേഹം തനിക്ക് സുഖം തോന്നുന്നില്ലെന്ന് ഭാര്യ ദീപ്തിയോട് പറയുകയായിരുന്നു. പിന്നാലെ കുഴഞ്ഞു വീഴുകയും ചെയ്തു.
താരത്തിന് ആൻജിയോപ്ലാസ്റ്റി നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ, ആരോഗ്യ സ്ഥിതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും കുടുംബം പുറത്ത് വിട്ടിട്ടില്ല.
മറാഠിയിലും ഹിന്ദിയിലുമുള്‍പ്പെടെ നാല്പതിലധികം ചിത്രങ്ങളില്‍ ശ്രേയസ് അഭിനയിച്ചിട്ടുണ്ട്. ഡോര്‍, അപ്ന സപ്ന മണി മണി, ഓം ശാന്തി ഓം, വെല്‍കം ടു സജ്ജന്‍പൂര്‍, ഗോല്‍മാല്‍ റിട്ടേണ്‍സ് തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു