തിരുവനന്തപുരം: നവകേരള സദസിന് ശേഷം ചലച്ചിത്ര അക്കാദമിയിലെ തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഇടപെടും. ചലച്ചിത്രമേള നടക്കുന്നത് കൊണ്ട് കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് അക്കാദമി അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.സാംസ്കാരിക വകുപ്പ് പറഞ്ഞാല്‍ ചെയര്മാന് സ്ഥാനത്ത് നിന്ന് ഒഴിയാമെന്ന് രഞ്ജിത്ത് പറഞ്ഞെങ്കിലും സര്‍ക്കാരിന് അതിനോട് യോജിപ്പില്ല.
Read also:ഹിന്ദി ദേശീയ ഭാഷയല്ല : വിമാനത്താവളത്തില്‍ തമിഴ് യുവതിയെ അപമാനിച്ചതിനെതിരെ സ്റ്റാലിൻ
രഞ്ജിത്ത് ഏകപക്ഷീയമായ തീരുമാനമെടുക്കുന്നെന്ന് ആരോപിച്ച് ഒരു വിഭാഗം സമാന്തരയോഗം ചേര്‍ന്നിരുന്നു. കുക്കു പരമേശ്വരനടക്കം ഒമ്ബതുപേര്‍ യോഗത്തില്‍ പങ്കെടുക്കുകയും സര്‍ക്കാറിന് കത്തയക്കുകയും ചെയ്തിരുന്നു. ഏകപക്ഷീയമായ തീരുമാനം എടുക്കുന്ന രഞ്ജിത്ത് സ്ഥാനം ഒഴിയണമെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. സാംസ്കാരിക വകുപ്പ് പറയുകയാണെങ്കില്‍ സ്ഥാനം ഒഴിയുമെന്ന് രഞ്ജിത്ത് അറിയിച്ചിരുന്നു. ഈ മാസം 23 നാണ് നവകേരള സദസ്സ് തീരുന്നത്. ഇതിന് ശേഷം ചര്‍ച്ചചെയ്ത് തീരുമാനമെടുക്കാമെന്നും ചലചിത്രമേള നടക്കുന്ന സമയത്ത് കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു