ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ സംഭവിച്ച സുരക്ഷാ വീഴ്ച അതീവഗുരുതരമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
‘വീഴ്ച സംഭവിച്ചുവെന്നത് ഉറപ്പാണ്. പാര്‍ലമെന്റിന്റെ സുരക്ഷ സ്പീക്കറുടെ കീഴിലാണ്. സ്പീക്കര്‍ ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്. അന്വേഷണ സമതിയെ നിയോഗിച്ചുവെന്നും സ്പീക്കര്‍ക്ക് ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു.
അന്വേഷണത്തിന് നിയോഗിച്ച സമിതി സംഭവത്തിലെ വീഴ്ചകള്‍ പരിശോധിക്കുന്നതിനൊപ്പം ലോക്സഭയുടെ സുരക്ഷ വര്‍ധിപ്പിക്കാനാവശ്യമായ നിര്‍ദേശങ്ങളും നല്‍കും. സംഭവത്തെ രാഷ്ട്രീയ വിഷയമാക്കി മാറ്റരുതെന്നാണ് തന്റെ അഭ്യര്‍ഥനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ചയുണ്ടായ വിഷയത്തില്‍ അമിത് ഷാ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ചേംബറില്‍ യോഗം ചേര്‍ന്ന ശേഷമാണ് പ്രതിപക്ഷം ഈ ആവശ്യം ഉന്നയിച്ചത്. അക്രമം നടത്തിയവര്‍ക്കു പാസ് നല്കിയ ബിജെപി എംപി പ്രതാപ് സിംഹയ്ക്കെതിരെ നടപടി എടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
പാര്‍ലെമന്റില്‍ ഇന്നലെ ഉച്ചയോടെ കളര്‍ സ്പ്രേയുമായി രണ്ടുപേരെത്തി പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു.പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികദിനത്തിലാണ് വന്‍ സുരക്ഷാവീഴ്ച സംഭവിച്ചത്.അക്രമികളടക്കം നാലു പേര് ഇതുവരെ സുരക്ഷാസേനയുടെ പിടിയിലായിട്ടുണ്ട്. നീലം, അമോര്‍ ഷിന്‍ഡെ എന്നിവര്‍ പാര്‍ലമെന്റിന് പുറത്ത് നിന്നും പിടിയിലായിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു