ഭോപ്പാല്‍: തലയ്ക്ക് 14 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റിനെ സുരക്ഷാസേന വധിച്ചു. മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയില്‍ പൊലീസിന്റെ എലൈറ്റ് കോംബാറ്റ് യൂണിറ്റ് അംഗങ്ങളുമായുളള ഏറ്റുമുട്ടലില്‍ ചൈതു എന്ന മഡ്കം ഹിദ്മയാണ് കൊല്ലപ്പെട്ടത്.
മധ്യപ്രദേശ്, മഹാരാഷ്ട്ര, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് ഹിദ്മയുടെ തലയ്ക്ക് 14 ലക്ഷം രൂപ വിലയിട്ടത്.
ചത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിലെ മിർതൂർ സ്വദേശിയാണ് കൊല്ലപ്പെട്ട ഹിദ്മ. ബാലാഘട്ട് ജില്ലയിലെ ഗാധി പോലീസ് സ്റ്റേഷൻ പരിധിയിലെ ഖംകോദാദർ വനമേഖലയിൽ നടന്ന വെടിവയ്പ്പിലാണ് ഇയാളെ വധിച്ചത്.
സുരക്ഷാ സേനയ്ക്കെതിരെ നിരവധി തവണ ആക്രമണം നടത്തിയതിൽ പങ്കുള്ളയാളാണ് ഇയാൾ. മധ്യപ്രദേശ്, മഹാരാഷ്ട്ര, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് ഹിദ്മയുടെ തലയ്ക്ക് 14 ലക്ഷം രൂപ വിലയിട്ടത്.
ഹിദ്മയുടെ സഹോദരൻ സീതു മഡ്കവും മാവോയിസ്റ്റാണ്. മാവോയിസ്റ്റ് പ്ലാറ്റൂണിന്റെ ഡെപ്യൂട്ടി കമാൻഡറായി പ്രവർത്തിക്കുകയാണ് ഇയാൾ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു