ശ്രേയസ് അയ്യർ വീണ്ടും കൊൽക്കത്ത ക്യാപ്റ്റൻ

 

കോ​ൽ​ക്ക​ത്ത: ഐ​പി​എ​ൽ ടീ​മാ​യ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന്‍റെ നാ​യ​ക​നാ​യി ബാ​റ്റ​ർ ശ്രേ​യ​സ് അ​യ്യ​ർ തി​രി​ച്ചെ​ത്തി. 2024 സീസണിൽ അയ്യറാകും ടീമിനെ നയിക്കുക. കെ.കെ.ആർ സി.ഇ.ഒ വെങ്കി മൈസൂർ ആണ് ഇക്കാര്യം അറിയിച്ചത്.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ പ​രി​ക്ക് മൂ​ലം ക​ളി​ക്കാ​തി​രു​ന്ന ശ്രേ​യ​സി​ന് പ​ക​ര​മാ​യി നി​തീ​ഷ് റാ​ണ​യാ​ണ് ടീ​മി​നെ ന​യി​ച്ചി​രു​ന്ന​ത്. നി​തീ​ഷ് ഇ​ത്ത​വ​ണ ടീ​മി​ന്‍റെ ഉ​പ​നാ​യ​ക​നാ​കും. കഴിഞ്ഞ സീസണിൽ ഇടയ്ക്ക് മികച്ച പ്രകടനം പുറത്തെടുത്തിരുന്നെങ്കിലും പോയിന്റെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് കൊൽക്കത്ത ഫിനിഷ് ചെയ്തത്.

പരിക്കിനെ തുടർന്നുള്ള തന്റെ അഭാവം ഉൾപ്പെടെ ഒരുപാട് വെല്ലുവിളികളാണ് കഴിഞ്ഞ സീസണിൽ ടീമിനു മുന്നിലുണ്ടായിരുന്നതെന്ന് അയ്യർ പ്രതികരിച്ചു. എന്റെ അഭാവം പരിഹരിക്കുക മാത്രമല്ല, കിടിലൻ ക്യാപ്റ്റൻസിയിലൂടെയും മികച്ച പ്രകടനമാണ് നിതീഷ് റാണ പുറത്തെടുത്തത്. അദ്ദേഹത്തെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ട്. ലീഡർഷിപ്പ് സംഘത്തിന് ഇതു കൂടുതൽ ശക്തിപകരുമെന്നും അയ്യർ അഭിപ്രായപ്പെട്ടു.

പ​രി​ക്കി​ന് ശേ​ഷം ഏ​ഷ്യ​ക​പ്പി​ലൂ​ടെ​യാ​ണ് ശ്രേ​യ​സ് മ​ട​ങ്ങി​വ​ര​വ് ന​ട​ത്തി​യ​ത്. ഏ​ക​ദി​നെ ലോ​ക​ക​പ്പി​ൽ മി​ന്നും ഫോ​മി​ലാ​യി​രു​ന്ന ശ്രേ​യ​സ് ടീ​മി​നെ ഫൈ​ന​ലി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​രു​ന്നു.

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു