പെരിന്തല്‍മണ്ണ: പത്തുവയസുകാരിയെ പീഡിപ്പിച്ച 50 കാരന് അഞ്ചുവര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പാതായിക്കര മണ്ണിങ്ങത്തൊടി മൊയ്തുട്ടിയെയാണ് കോടതി ശിക്ഷിച്ചത്. പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് എസ്. സൂരജ് ആണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കഠിന തടവും അനുഭവിക്കണം.
2018 നവംബര്‍ 12-നാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി വീട്ടിലേക്കു പോകുന്നതിനിടയിലാണ് സംഭവം നടന്നത്. പെരിന്തല്‍മണ്ണ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സബ് ഇന്‍സ്പെക്ടറായിരുന്ന രമാദേവിയാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി. പരമേശ്വരത് ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കും .
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു