ആലപ്പുഴ: നവകേരള സദസിന്റെ ഫോട്ടോ എടുക്കുന്നതിനായി പോകുകയായിരുന്ന മാധ്യമപ്രവർത്തകന് നേരെ പോലീസ് അതിക്രമം. മാധ്യമം ആലപ്പുഴ ബ്യൂറോ ഫോട്ടോഗ്രാഫർ മനു ബാബുവിന് നേരെയാണ് അതിക്രമമുണ്ടായത്.
ഇന്ന് വൈകീട്ട് 5.30ന് പള്ളിപ്പുറത്ത് വച്ചായിരുന്നു സംഭവം. മുഖ്യമന്ത്രിയും സംഘവും തവണക്കടവിൽ ജങ്കാറിൽ ഇറങ്ങിയശേഷം അരൂരിലെ അരയൻകാവ് വേദിയിലേക്ക് പോകുന്നതിനിടെ വാഹനവ്യൂഹത്തിന് പിന്നാലെ സ്കൂട്ടറിൽ പോകുകയായിരുന്നു മനു ബാബുവിനെ ജീപ്പിലെത്തിയ പോലീസ് സംഘം തടഞ്ഞു.
സ്കൂട്ടര്‍ നിര്‍ത്തിയശേഷം മാധ്യമ പ്രവര്‍ത്തകനാണെന്ന് അറിയിച്ച് തിരിച്ചറിയല്‍ കാര്‍ഡ് കാട്ടി. എന്നാല്‍ പൊലീസ് അസഭ്യം വിളിച്ചുകൊണ്ട് കൈയേറ്റത്തിന് മുതിരുകയായിരുന്നു. മനുവിന്റെ സ്കൂട്ടര്‍ തള്ളിമറിച്ചിട്ട് താക്കോലും ഊരികൊണ്ടുപോവുകയായിരുന്നു പൊലീസ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു