തിരുവനന്തപുരം: മാസപ്പടി കേസില്‍ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. മുഖ്യമന്ത്രിക്കെതിരെ പരാതി കൊടുത്തിട്ട് രണ്ടര മാസമായിട്ടും വിജിലൻസിന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഇല്ല. അതിനാലാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് കുഴൽനാടൻ പറഞ്ഞു.
സിഎംആർഎൽ കമ്പനി ആകെ 90 കോടി സംഭാവന കൊടുത്തിട്ടുണ്ട്. പിവി പിണറായി വിജയൻ അല്ല എന്ന് പറയുന്നതിൽ എന്ത് ഔന്നിത്യമാണുള്ളതെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. മാസപ്പടിക്കും മുഖ്യമന്ത്രിക്കും ഇടയിലെ ബന്ധം തോട്ടപ്പള്ളി കരിമണൽ ഖനനമാണ്. തോട്ടപ്പള്ളി കരിമണൽ ഖനനം അനധികൃതമാണ്. മുഖ്യമന്ത്രിക്കും മകൾക്കും സിഎംആർഎൽ പണം നൽകിയത് തോട്ടപ്പള്ളിയിലെ കരിമനൽ ഖനനത്തിന് സഹായം കിട്ടാനാണ്. വർഷങ്ങളോളം സിഎംആർഎല്ലിന് മണൽ ഖനനം ചെയ്യാൻ എല്ലാ നിയമങ്ങളും മാറ്റിയെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.
അതേസമയം, മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ വീണാ വിജയന് ഉള്‍പ്പെടെ 12 പേര്‍ക്ക് നോട്ടീസ് അയക്കാന്‍ ദിവസങ്ങള്‍ക്കുമുമ്പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹര്ജിക്കാരന് ചൂണ്ടിക്കാണിച്ച എതിര്‍കക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ വീണാ വിജയന്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള 12 പേര്‍ക്കെതിരേയാണ് ഹൈകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു