ചെന്നൈ: നടന് വിജയകാന്ത് രൂപം നല്കിയ ഡി.എം.ഡി.കെ പാര്‍ട്ടിക്ക് പുതിയ നേതൃത്വം. വിജയകാന്തിന്റെ ഭാര്യ പാര്‍ട്ടി ട്രഷററായിരുന്ന പ്രേമലതയാണ് പുതിയ ജനറല്‍ സെക്രട്ടറി. വിജയകാന്ത് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരും.
വിജയകാന്തിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ മൂലമാണ് നേതൃമാറ്റം. ഇന്നത്തെ ജനറല്‍ കൗണ്‍സില്‍, നിര്‍വാഹക സമിതി യോഗങ്ങള്‍ക്ക് ശേഷമാണ് തീരുമാനം. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഏറെ കാലമായി വിജയകാന്തിന് പാര്‍ട്ടി കാര്യങ്ങളില്‍ കൃത്യമായി ഇടപെടാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ വിജയകാന്ത് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. അതിന് പിന്നാലെയാണ് പാര്‍ട്ടിയിലെ നേതൃമാറ്റം. പാര്‍ട്ടി രൂപീകരിച്ചതു മുതല്‍ വിജയകാന്താണ് പാര്‍ട്ടി പ്രസിഡൻ്റും ജനറല്‍ സെക്രട്ടറിയുമായിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു