ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കേ ലോക്സഭയുടെ ഗ്യാലറിയില്‍ നിന്നും നടുത്തളത്തിലേക്ക് ചാടി സ്പ്രേ അടിച്ച് അക്രമം നടത്തിയ നാല് പേരെ ഏഴ് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവായി. ഇവര്‍ക്കെതിരെ നേരത്തെ യുഎപിഎ ചുമത്തിയിട്ടുമുണ്ട്.
വലിയ ഗൂഡാലോചന പുറത്തുകൊണ്ടുവരാന്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് കോടതിയില്‍ വാദിച്ച പൊലീസ് രണ്ടാഴ്ചത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതികളെ ഒരാഴ്ച മാത്രം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കോടതി ഉത്തരവിട്ടത്.
മനോരഞ്ജന്‍, സാഗര്‍ ശര്‍മ്മ, നീലം വര്‍മ്മ, അമോല്‍ ഷിന്‍ഡെ എന്നിവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. സംഭവത്തില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരെ രാവിലെ സസ് പെൻ്റ് ചെയ്തു. ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായ പശ്ചാത്തലത്തില്‍ ലോക്സഭാ സെക്രട്ടേറിയറ്റാണ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തത്.
സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ ബിഹാർ സ്വദേശി ലളിത് ഝായെന്ന് പോലീസ് പറഞ്ഞു. അതിക്രമത്തിന് പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനം തിരഞ്ഞെടുത്തത് ലളിത് ഝായെന്നും പോലീസ് വ്യക്തമാക്കി.
ലളിത് ഝാ താമസിച്ചിരുന്നത് കോൽക്കത്തയിലാണ്. അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. എല്ലാവരും പാർലമെന്റിന് അകത്ത് കയറണമെന്ന് പദ്ധതിയിട്ടിരുന്നെങ്കിലും പാസ് ലഭിച്ചത് രണ്ട് പേർക്ക് മാത്രമാണ്.
സാഗർ ശർമ, മനോരഞ്ജൻ ഡി എന്നിവരാണ് സന്ദർശ ഗാലറിയിൽ നിന്ന് സീറോ അവറിൽ ലോക്സഭാ ചേമ്പറിലേക്ക് ചാടിയത്. തുടർന്ന് മഞ്ഞ നിറത്തിലുള്ള വാതക ക്യാൻ സ്പ്രേ ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ചില എംപിമാർ ചേർന്നാണ് ഇവരെ കീഴടക്കിയത്. മറ്റ് രണ്ട് പ്രതികളായ അമോൽ ഷിൻഡെയും നീലം ദേവിയും പാർലമെന്റിന് പുറത്ത് നിന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കുകയും അതേ മഞ്ഞ നിറത്തിലുള്ള വാതക ക്യാനുകൾ പ്രയോഗിക്കുകയും ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു