ഏവർക്കും ഇഷ്ടമാണ് ഇഡലി, ദോശ, ഉഴുന്നുവട പോലുള്ള വിഭവങ്ങൾ. എന്നാൽ അതിന്റെ കൂടെ ഒരു അടിപൊളി ചട്നി ആയാലോ. അപ്പോൾ ഇരട്ടി ടേസ്റ്റ് ആയിരിക്കും ലെ? അതിനായി തന്നെ വളരെ പെട്ടെന്ന് ചിലവ് കുറഞ്ഞ രീതിയിൽ രുചികരമായിട്ടുള്ള ചട്നി തയ്യാറാക്കി എടുക്കാവുന്നതാണ്. കുട്ടികൾക്ക് മുതിർന്നവർക്കും ഒരേ രീതിയിൽ ഇഷ്ടപ്പെടുന്ന രുചികരമായ വെള്ളചട്നി ഉണ്ടാക്കിയാലോ….
ആവശ്യമായ ചേരുവകൾ
- ചുവന്നുള്ളി
- പുളി
- ഇഞ്ചി
- വറ്റൽ മുളക്
- കറിവേപ്പില
- തേങ്ങ – 3 സ്പൂൺ
- ഉലുവ – 1 സ്പൂൺ
- ഉഴുന്ന് – 3 സ്പൂൺ
- കശുവണ്ടി – 2
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ അടുപ്പത്തു വെക്കുക. അത് നല്ലപോലെ ചൂടാക്കിയതിനു ശേഷം അതിലേക്ക് മൂന്ന് ടീസ്പൂൺ ഉഴുന്നു ചേർക്കുക. ഉഴുന്നു ഗോൾഡ് കളർ ആയി വരുന്നത് വരെ ഇളക്കുക. ഇനി അതിലേക്ക് രണ്ട് കശുവണ്ടി ചേർത്ത് ഇളക്കുക. ഇത് രണ്ടും ചൂടാക്കിയതിനു ശേഷം ഗ്യാസ് ഓഫ് ചെയ്യുക. അടുത്തതായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഈ ചേരുവകളും ഒരു കഷണം ഇഞ്ചി, മൂന്ന് ടീസ്പൂൺ തേങ്ങ, ഉപ്പ്, നാല് പച്ചമുളക്, കറിവേപ്പില, ഒരു ചെറിയ ഉള്ളി എന്നിവ ചേർത്ത് നല്ല രീതിയിൽ പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കുക.
ഇനി ഇളം ചൂടുവെള്ളത്തിൽ അവസാനമായി ജാറിൽ ഒഴിച്ച് അടിച്ചെടുക്കുക. ചട്നിയിലേക്ക് താളിച്ചൊച്ച് ഒഴിക്കുന്നതിനു വേണ്ടി ഒരു പാൻ എടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ ഓയിൽ ഒഴിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ കടുക്, രണ്ടു വറ്റൽ മുളക്, ഒരു ടീസ്പൂൺ ഉലുവ, ചുവന്നുള്ളി അരിഞ്ഞത്, കറിവേപ്പില എന്നിവ ചേർത്ത് താളിച്ചെടുത്ത് നേരത്തെ തയ്യാറാക്കിയ ആ ഒരു മിശ്രിതത്തിലേക്ക് ചേർത്തിളക്കുക. നല്ല ടേസ്റ്റി ആയിട്ടുള്ള അടിപൊളി തേങ്ങാ ചട്നി തയ്യാർ.
കടപ്പാട് : നീനൂ കാർത്തിക
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു