ദമ്മാം: കൊണ്ടോട്ടിയൻസ്@ദമ്മാം കുടുംബ സംഗമം വൈവിധ്യമാർന്ന കലാ-സാംസ്കാരിക-കായിക പരിപാടികളോടെ ദമ്മാം ഉമ്മുസാഹികിലെ അൽ ഖാലിദ് റിസോർട്ടിൽ അരങ്ങേറി. കൊണ്ടോട്ടിക്കാരായ കുടുംബങ്ങളും പ്രവാസി പ്രതിഭകളും ചേർന്നൊരുക്കിയ സാംസ്കാരിക സദസ്, ക്വിസ് മത്സരങ്ങൾ, നർമ സദസ്, ഗാനസന്ധ്യ, ഇശൽരാവ് എന്നിവ കൂടാതെ, വടംവലി, ഷൂട്ടൗട്ട്, വോളിബാൾ, മ്യൂസിക്കൽ ചെയർ തുടങ്ങിയ വിവിധ കായികയിനങ്ങളും അരങ്ങേറി. രുചിപ്പെരുമയോടെ ഒരുക്കിയ കൊണ്ടോട്ടിയൻ കിച്ചൻ ശ്രദ്ധേയമായി.
കുട്ടികൾക്കായി സ്വിമ്മിങ് പരിശീലനം ആരംഭിക്കുന്നതിെൻറ ഭാഗമായി സൗകര്യപ്രദമായ നീന്തൽക്കുളവും സംഘാടകർ ഏർപ്പാട് ചെയ്തിരുന്നു. പ്രോഗ്രാം കൺവീനർ സൈനുദ്ദീൻ വലിയപറമ്പ്, ആലിക്കുട്ടി ഒളവട്ടൂർ, അഷ്റഫ് തുറക്കൽ, സിദ്ദിഖ് ആനപ്ര, വി.പി. ഷമീർ, റിയാസ് മരക്കാട്ടുതൊടിക, ഫൈസൽ കാന്തക്കാട്, ആസിഫ് മേലങ്ങാടി, ജുസൈർ കൊണ്ടോട്ടി, നിയാസ് ബിനു, അബ്ബാസ് പറമ്പാടൻ, റഫീഖ് മുതുപറമ്പ്, അലി കരിപ്പൂർ, മുജീബ് നീറാട്, മുസ്തഫ പള്ളിക്കൽ, മൊയ്ദീൻ കുട്ടി, റസാഖ് ഓമാനൂർ തുടങ്ങിയവർ നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു